Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പ് സെല്‍ഫി എടുത്ത് ദമ്പതിമാര്‍,എന്തിനായിരുന്നു മരണം മണക്കുന്ന ചിത്രങ്ങൾ

തിരുപതി: ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പ് മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുത്ത് ദമ്പതിമാര്‍. തിരുപതിയില്‍ എത്തി വിവാഹിതരായ ശേഷമാണ് ഇവര്‍ ഹോട്ടലില്‍ മുറി എടുത്ത് ആത്മഹത്യ ചെയ്തത്.

സമ്പത്ത് കുമാര്‍, സത്യവാണി എന്നിവരാണ് റാംബഗീച്ച ഗസ്റ്റ് ഹൗസില്‍ മുറിയെടുത്ത് തൂങ്ങി മരിച്ചത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഫോണില്‍ സെല്‍ഫി എടുക്കുകയും വീഡിയോ മെസേജ് അയക്കുകയും ചെയ്തിരുന്നു. മരണത്തിന് ആരും ഉത്തരവാദികളല്ല എന്നാണ് വീഡിയോയില്‍ പറഞ്ഞത്.

 07-1457357444-farmersuicide

മറ്റൊരു യുവതിയുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് സമ്പത്ത് കുമാര്‍ സത്യവാണിയുമായി അടുപ്പത്തിലാക്കുന്നത്. എന്നാല്‍ വിവാഹത്തിന് വീട്ടുക്കാര്‍ എതിര്‍ത്തു. എതിര്‍പ്പ് കണക്കിലെടുക്കാതെ തിരുപതിയില്‍ എത്തി ഇരുവരും വിവാഹിതരാവുകയായിരുന്നു.

മൂന്ന് ദിവസം മുന്‍പാണ് ഇവര്‍ തിരുപതിയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഹോട്ടല്‍ ജീവനക്കാരന്‍ മുറി വൃത്തിയാക്കാന്‍ എത്തിയപ്പോള്‍ സംശയം തോന്നിയാണ് പോലീസില്‍ അറിയിച്ചത്. മുറിയില്‍ ഇരുവരും തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+