ദമ്പതികളെ നഗ്നരാക്കി മര്‍ദ്ദിച്ചു; മൂത്രം കുടിപ്പിച്ചു, മുടി മുറിച്ചു, ക്രൂര പീഡനത്തിന് കാരണം ഇതാണ്
ഭോപ്പാല്‍: കുടുംബങ്ങളുടെ ആവശ്യം മാനിക്കാതെ വിവാഹിതരായ നവദമ്പതികള്‍ക്ക് ക്രൂര മര്‍ദ്ദനം. പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചു കടന്ന യുവതിയുടെ കുടുംബാംഗങ്ങള്‍ ഇരുവരെയും മര്‍ദ്ദിച്ചു അവശരാക്കി. ഏറെ നേരത്തെ മര്‍ദ്ദനത്തിന് ശേഷം യുവാവിനെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടു. വസ്ത്രങ്ങള്‍ വലിച്ചുകീറി. യുവതിയുടെ വസ്ത്രങ്ങളും പാതി അഴിച്ചു. മൂത്രം കുടിപ്പിച്ചു. ക്രൂരമായ പീഡനം നടന്നത് മധ്യപ്രദേശിലെ അലിരാജ്പൂരിലാണ്. സംഭവം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വിവാദമായിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ....

പ്രണയ വിവാഹം
യുവതിയും യുവാവും പ്രേമിച്ച് വിവാഹം ചെയ്തതാണ് കുടുംബങ്ങളെ ചൊടിപ്പിച്ചത്. അലിരാജ്പൂര്‍ ജില്ലയിലെ ഹര്‍ദാസ് പൂരിലാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 19കാരിയാണ് യുവതി. 21കാരനാണ് യുവാവ്. ഇരുവരും ഒരേ നാട്ടുകാരാണ്.

വിവാഹം നടന്നത് രണ്ടുമാസം മുമ്പ്
മെയ് മാസത്തിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍ രംഗത്തുവന്നു. തുടര്‍ന്ന് നാട്ടുകൂട്ടം വിളിച്ചു ചേര്‍ത്തു. യുവാവിന്റെ കുടുംബം 70000 രൂപ യുവതിയുടെ കുടുംബത്തിന് നല്‍കണമെന്ന് നാട്ടുകൂട്ടം വിധിച്ചു. പ്രശ്നം പരിഹരിക്കുകയും ചെയ്തു.

പുലര്‍ച്ചെ വീണ്ടും
സംഭവത്തിന് ശേഷം ദമ്പതികള്‍ ഗുജറാത്തിലേക്ക് ജോലിക്ക് പോയി. കഴിഞ്ഞാഴ്ച നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്. യുവാവിന്റെ അമ്മാവന്റെ വീട്ടിലാണ് ഇരുവരും താമസിച്ചത്. കഴിഞ്ഞാഴ്ച പുലര്‍ച്ചെയാണ് യുവതിയുടെ ബന്ധുക്കള്‍ ഇവിടെ എത്തിയത്.

മൂത്രം കുടിപ്പിച്ചു
തോക്കിന് മുനയില്‍ നിര്‍ത്തിയായിരുന്നു മര്‍ദ്ദനം. യുവതിയെയും ക്രൂരമായി തല്ലിച്ചതച്ചു. ഇരുവരുടെയും വസ്ത്രങ്ങള്‍ വലിച്ചുകീറി. മര്‍ദ്ദിച്ച് അവശരായി വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

രണ്ടു പേര് അറസ്റ്റില്‍
യുവാവിനെ കെട്ടിയിട്ട ശേഷവും മര്‍ദ്ദിച്ചു. യുവതിയുടെ മുടി മുറിച്ചു. കുടുംബത്തിന്റെ മാനം നഷ്ടപ്പെടുത്തിയതിനുള്ള പ്രതികാരമാണിതെന്ന് അക്രമികള്‍ പറഞ്ഞുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. യുവതിയുടെ അച്ഛന്, രണ്ട് അമ്മാവന്മാര്, മറ്റു മൂന്ന് പേര് എന്നിവര്ക്കൈതിരെയാണ് പരാതി. രണ്ടു പേര് പിടിയിലായിട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications