ഗൂഡല്ലൂരില്‍ യുവാവിന്റെ ദുരൂഹ മരണം: ദമ്പതികളായ പ്രതികള്‍ അറസ്റ്റില്‍
യുവാവിന്റെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഗൂഡല്ലൂര്‍: യുവാവിന്റെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് രവി എന്ന യുവാവിന്റെ മൃതദേഹം തേയിലക്കാട്ടില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ ദേവാല ഡിവൈഎസ്പി ശക്തിവേലുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ ദമ്പതികളെ അറസ്റ്റ് ചെയ്തത്.
മറുദയന്‍(54), ഭാര്യ പൂങ്കൊടി (45) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറുദയന്റെ ഭാര്യ പൂങ്കൊടിയുമായി രവിയ്ക്ക് അവിഹിത ബന്ധമുണ്ടായതാണ് കൊല്ലപാതകത്തിന് കാരണമായത്. ഒക്ടോബര്‍ നാലിന് പൂങ്കൊടിയെ കാണാന്‍ രവി വീട്ടില്‍ എത്തുകയും ഇത് മറുദയന്‍ കാണുകയും ചെയ്തു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിലാണ് മരണം സംഭവിച്ചത്.

രവിയുടെ തലയ്ക്ക് സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തുകയും വിറക് ഉപയോഹഗിച്ച് അടിയ്ക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് വെച്ച് മരിച്ച രവിയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് രാത്രിയില്‍ മുളയില്‍ കെട്ടി ഭാര്യയും ഭര്‍ത്താവും കൂടി തേയിലക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
പിന്നേ ദിവസത്തില്‍ തോട്ടം തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറുദയനെയും ഭാര്യ പൂങ്കൊടിയെയും പോലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications