കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയിച്ച് വിവാഹിതിരായ ദമ്പതികള്‍ക്ക് നേരെ ആക്രമണം: യുവാവ് മരിച്ചു,ക്വട്ടേഷന്‍ കൊടുത്തത്?

  • By Siniya
Google Oneindia Malayalam News

മറയൂര്‍: പ്രണയിച്ച് വിവാഹിതരായ ദമ്പതികളെ പട്ടാപ്പകല്‍ വെട്ടിവീഴ്ത്തി സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് കോടതിയില്‍ കീഴടങ്ങി. ഇതേ സമയം പെണ്‍കുട്ടിയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടു. കുമരലിഗം സ്വദേശി വേലുസ്വാമിയുടെ മകന്‍ ശങ്കര്‍ (22) ആണ് കൊല്ലപ്പെട്ടത്. ഭാര്യ പഴനി സ്വദേശി കൗസല്യ(19)യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിന്നസ്വാമിയാണ് കോടതിയില്‍ കീഴടങ്ങിയത്.

ജാതി പ്രശ്‌നങ്ങളായിരുന്നു ആക്രമണത്തിന് പിന്നിലെന്ന് ഇയാള്‍ പറഞ്ഞു. നേരത്തെയും ഇതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. ഇവരെ കൊലപ്പെടുത്താന്‍ ചിന്നസ്വാമി ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് കോടതില്‍ വ്യക്തമാക്കി. ക്വട്ടേഷന്‍ സംഘത്തിനായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. മറയൂര്‍ അതിര്‍പട്ടണമായ ഉദുമല പേട്ടയിലെ ബസ്റ്റാന്‍ഡിലാണ് കഴിഞ്ഞ ദിവസം സംഭവം.

-blood

ഉദുമലപേട്ട മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തി ദമ്പതികളെ ബൈക്കിലെത്തിയ ഒരു സംഘം ആളുകള്‍ വടിവാള്‍ക്കൊണ്ട് വെട്ടുകയായിരുന്നു. യുവാവ് തത്ക്ഷണം മരിച്ചു. ആക്രമണത്തിന് ശേഷം സംഘം പഴനി ഭാഗത്തേക്ക് രക്ഷപ്പെട്ടു.

കൊല്ലപ്പെട്ട യുവാവ് പൊള്ളാച്ചി എഞ്ചിനിയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. എട്ടുമാസം മുന്‍പാണ് ഇയാള്‍ കൗസല്യയെ വിവാഹം ചെയ്തത്. കൗസല്യയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ വിവാഹ ശേഷം ഇരുവരും ശങ്കറിന്റെ വീട്ടിലായിരുന്നു താമസം.

English summary
couples brutal attacked in marayoor, man killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X