പൊതുസ്ഥലത്ത് ചുംബിച്ചാല്‍ ജയില്‍ ശരണം! വിവാദവുമായി വീണ്ടും സാക്ഷിമഹാരാജ്, പീഡനത്തിന്റെ കാരണം!!
ഭാരത്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപി എംപിയുടെ പ്രസ്താവന
ജയ്പൂര്‍: പൊതുസ്ഥലത്ത് ചുംബിക്കുന്നവരെ ജയിലിടക്കണമെന്ന വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്. പൊതുസ്ഥലത്ത് നിന്നു കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നവരെ ജയിലിലടയ്ക്കണമെന്നാണ് ബിജെപി എംപിയുടെ പ്രസ്താവന.
പൊതുസ്ഥലങ്ങളിലും പാര്‍ക്കിലും കാറിലും വച്ച് ഇത്തരത്തില്‍ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നതാണ് പീഡനത്തിലെത്തിക്കുന്നതെന്നും അതിനാല്‍ ഇത്തരം സംഭവങ്ങളില്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നുമാണ് സാക്ഷി മഹാരാജ് ചൂണ്ടിക്കാണിച്ചത്. ഇത്തരക്കാരെ ജയിലിലടയ്ക്കണമെന്നും എംപി ആവശ്യപ്പെടുന്നു. ഭാരത്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാധ്യമങ്ങള്‍ക്ക് മുമ്പാകെ സാക്ഷി മഹാരാജിന്റെ വിവാദ പ്രസ്താവന.

ശരിയായ പൗരന് ചെയ്യേണ്ടത് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുകയും നികുതി നല്‍കുകയും ആണെന്നും എത്ര വലിയ ആളാണെങ്കിലും നികുതി നല്‍കേണ്ടത് അനിവാര്യമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ സാക്ഷി മഹാരാജ് വ്യക്തമാക്കി. നേരത്തെയും വിവാദ പ്രസ്താവനകളുമായി ബിജെപി എംപി സാക്ഷി മഹരാജ് രംഗത്തെത്തിയിട്ടുണ്ട്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications