ആൺകുട്ടിയ്ക്കായുള്ള കാത്തിരിപ്പ്.... ഉണ്ടായത് 10 കുട്ടികൾ !!! അവസാനം...
ആണ്‍കുട്ടി ഉണ്ടാവാതെ പ്രസവം നിര്‍ത്തില്ലെന്ന് ദമ്പതികള്‍ തീരുമാനിച്ചതോടെയാണ് 10 കുട്ടികള്‍ വരെ ആയത്.
തുമാകുരു: ആണ്‍കുട്ടിയ്ക്കായുള്ള ദമ്പതികളുടെ കാത്തിരിപ്പ് വെറുതെ ആയില്ല. പത്താമത്തെ കുട്ടിയായി ഒരു ആണ്‍കുട്ടി ഉണ്ടായിരിയ്ക്കുന്നു. ആണ്‍കുട്ടി ഉണ്ടാവാതെ പ്രസവം നിര്‍ത്തില്ലെന്ന് ദമ്പതികള്‍ തീരുമാനിച്ചതോടെയാണ് 10 കുട്ടികള്‍ വരെ ആയത്.

തുമാകുരു സ്വദേശികളായ ഭാഗ്യമ്മ, രാംക്ഷന ദമ്പതികള്‍ക്കാണ് പത്താമതായി ആണ്‍കുട്ടി ഉണ്ടായിരിയ്ക്കുന്നത്. 15 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

2003ലാണ് ദമ്പതികള്‍ക്ക് ആദ്യ കുട്ടി ഉണ്ടായത്. അത് പെണ്‍കുട്ടിയായിരുന്നു. തുടര്‍ന്നിങ്ങോട്ട് 9 പെണ്‍കുട്ടികള്‍. അപ്പോഴെല്ലാം ആണ്‍കുട്ടിയ്ക്കായുള്ള കാത്തിരിപ്പില്‍ ആയിരുന്നു ഭാഗ്യമ്മയും രാംക്ഷണയും.

മൂന്ന് കുട്ടികള്‍ ആയപ്പോള്‍ തന്നെ പ്രസവം നിര്‍ത്താന്‍ ഡോക്ടര്‍മാര്‍ ദമ്പതികളോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഇതിന് തയ്യാറായിരുന്നില്ല. കുട്ടികള്‍ തമ്മിലുള്ള പ്രായ വ്യത്യാസവും വളരെ കുറവാണ്.

തങ്ങളുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കാന്‍ ഒരു ആണ്‍കുട്ടി വേണമായിരുന്നു. അതിനുള്ള കാത്തിരിപ്പിലായിരുന്നു ഇത്ര കാലം, ദൈവം തങ്ങളുടെ പ്രാര്‍ത്ഥന കേട്ടതില്‍ സന്തോഷം ഉണ്ടെന്നും രാംക്ഷണ പറഞ്ഞു.












Click it and Unblock the Notifications