കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഥുര ക്ഷേത്രത്തിന് സമീപത്തെ പള്ളി നീക്കണമെന്ന അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു

Google Oneindia Malayalam News

ലഖ്നൗ: മഥുര നഗരത്തില്‍ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിൽ നിര്‍മ്മിച്ച മുസ്ലിം പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി. ശ്രീകൃഷ്ണ വിരാജ്മാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നവംബർ 18 ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷാഹി ഇഡ്ഗ മോസ്ക് ട്രസ്റ്റ്, സുന്നി വഖഫ് ബോർഡ് എന്നിവരുൾപ്പെടെ എല്ലാ കക്ഷികള്‍ക്കും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.

മാസ്ക് ധരിക്കുന്ന 85% പേര്‍ക്കും കൊവിഡ് ബാധിക്കുന്നവെന്ന് ട്രംപ്; സത്യാവസ്ഥ ഇതാണ്മാസ്ക് ധരിക്കുന്ന 85% പേര്‍ക്കും കൊവിഡ് ബാധിക്കുന്നവെന്ന് ട്രംപ്; സത്യാവസ്ഥ ഇതാണ്

ശ്രീകൃഷ്ണന്റെ ജന്മസ്ഥലം സ്ഥിതി ചെയ്യുന്ന കത്ര കേശവ് ദേവ് ക്ഷേത്രത്തിലെ 13.37 ഏക്കർ സമുച്ചയത്തിനകത്താണ് പള്ളി പണിതതെന്ന് ആരോപിച്ചാണ് ശ്രീകൃഷ്ണ വിരാജ്മാന്‍ കഴിഞ്ഞമാസം മഥുരയിലെ സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിയുടെ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. എന്നാല്‍ ഹര്‍ജി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി സെപ്റ്റംബർ 30 ന് തള്ളുകയായിരുന്നു. ഇതോടെയാണ് ഒക്ടോബർ 12 ന് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയത്.

zmadhura

കീഴ്‌ക്കോടതിയുടെ രേഖകൾ വിളിച്ചു വരുത്തിയ ശേഷം ജില്ലാ, സെഷൻസ് ജഡ്ജി സാധന താക്കൂർ അപ്പീൽ അംഗീകരിക്കുകയായിരുന്നു. ഭഗവാന്‍റെ സ്വത്ത് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ, കുറ്റവാളികൾക്കെതിരെ കേസെടുക്കാനുള്ള എല്ലാ അവകാശവും നിലവിലുണ്ടെന്നാണ് അപേക്ഷയിൽ പറയുന്നത്. ഒരു വിശ്വാസിക്ക് ദേവന്റെ സ്വത്ത് സംരക്ഷിക്കാൻ അവകാശമുണ്ടെന്ന് അയോദ്ധ്യ കേസിലെ അഞ്ച് ജഡ്ജി ബെഞ്ച് വിധിച്ചിട്ടുണ്ടെന്നും കോടതിയിൽ സമർപ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

യുഎസ് തിരഞ്ഞെടുപ്പ് : 58 ശതമാനം വോട്ടർമാരും കരുതുന്നത് രാജ്യം നാല് വർഷം മുമ്പുള്ളതിനേക്കാൾ മോശം : സർവേയുഎസ് തിരഞ്ഞെടുപ്പ് : 58 ശതമാനം വോട്ടർമാരും കരുതുന്നത് രാജ്യം നാല് വർഷം മുമ്പുള്ളതിനേക്കാൾ മോശം : സർവേ

Recommended Video

cmsvideo
ക്യാൻസർ മരുന്നുവെച്ചു കോവിഡിന് മരുന്നുണ്ടാക്കി..

പള്ളി നില്‍ക്കുന്നതുള്‍പ്പടെയുള്ള 13 ഏക്കര്‍ സ്ഥലവും കാത്‌റ കേശവ്‌ദേവ് ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ഇവര്‍ വാദിക്കുന്നു. മഥുരയിലെ കൃഷ്ണ ക്ഷേത്രം തകര്‍ത്തത് ഔറംഗസീബാണെന്നും പിന്നീട് ദേവന്റെ ഭൂമി കൈയ്യേറ്റം ചെയ്യുകയും മസ്ജിദ് പണിയുകയും ചെയ്തുവെന്നാണ് ഹർജിയില്‍ അവകാശപ്പെടുന്നത്. ഈ വിഷയത്തില്‍ നിലവിലെ നിര്‍മ്മിതികളില്‍ മാറ്റം വരുത്തരുതെന്ന് 1973ല്‍ മഥുര സിവില്‍ കോടതി ഉത്തരവിട്ടിരുന്നു.

ഇതാണ് മികച്ച സമയം; ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്ന വിദേശ കമ്പനികളോട് ഉദയ് കൊട്ടക്

നികുതി ലാഭിക്കുന്ന നിക്ഷേപങ്ങൾക്കായി മികച്ച നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ

English summary
court accepted the appeal to remove the shahi eidgah mosque near the Mathura temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X