Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്ളി പൊളിച്ച കേസില്‍ 11 വര്‍ഷത്തിന് ശേഷം വിധി..ഒവൈസിക്കും കൂട്ടര്‍ക്കും ശിക്ഷയില്ല

പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ ഒവൈസിയേയും കൂട്ടരേയും വെറുതെ വിട്ടു

ഹൈദരാബാദ് : 11 വര്‍ഷം മുന്‍പ് പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ ലോകസഭാംഗം അസദ്ദുദീന്‍ ഒവൈസിക്കും കൂട്ടാളികള്‍ക്കും ശിക്ഷയില്ല. അസദ്ദുദീന്‍ ഒവൈസി, സഹോദരന്‍ അക്ബറുദ്ദീന്‍ ഒവൈസി, നിയമസഭാംഗങ്ങളായ അഹമ്മദ് പാഷ ഖാദ്രി, മുംതാസ് അഹമ്മദ് ഖാന്‍, മുഅസം ഖാന്‍ എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് വിധിച്ച് തെലങ്കാന കോടതി വെറുതെ വിട്ടത്.

2005 മാര്‍ച്ച് 16നാണ് പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ ഒവൈസിയും കൂട്ടരും അറസ്റ്റിലാവുന്നത്.മുത്തംഗി ഗ്രാമത്തിലെ റോഡിന് വീതികൂട്ടുന്നതിന് വേണ്ടി മുസ്ലിംപള്ളി പൊളിച്ച് നീക്കാന്‍ എത്തിയ അധികൃതരെ തടഞ്ഞതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 2013ലാണ് ഒവൈസി കോടതിക്ക് മുന്നില്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് കോടതി ഒവൈസിയെ ജയിലിലേക്കയച്ചു. പിന്നീട് ഒവൈസി ജാമ്യം നേടി പുറത്തിറങ്ങി.

OWAISI

കേസില്‍ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടതിനാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മാപ്പ് പറയുമോയെന്ന് അസദ്ദുദ്ദീന്‍ ഒവൈസി ചോദിച്ചു. ഒവൈസിയും മറ്റുള്ളവരും കേസില്‍ അകപ്പെടുന്ന സമയത്ത് കോണ്‍ഗ്രസ്സ് സര്‍ക്കാരായിരുന്നു അധികാരത്തില്‍. പള്ളി അധികാരികള്‍ പൊളിച്ചത് നിയമം പാലിക്കാതെയായിരുന്നു എന്നും ഒവൈസി ട്വിറ്ററില്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+