മമതാ ബാനർജിയുടെ തലയോട്ടി തകർത്ത പ്രതിയെ കുറ്റ വിമുക്തനാക്കി; 29 വർഷങ്ങൾക്ക് ശേഷം
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യമന്ത്രി ലാലു ആലമിനെ കോടതി കുറ്റ വിമുക്തനാക്കി. സംഭവം നടന്ന് 29 വർഷങ്ങൾ പിന്നിട്ടപ്പോഴാണ് കോടതിയുടെ നടപടി. ആക്രമണം നടക്കുമ്പോൾ ബംഗാൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്നു മമതാ ബാനർജി. ആക്രമണത്തിൽ മമതയുടെ തലയോട്ടിക്ക് പൊട്ടലേൽക്കുകയും ചെയ്തിരുന്നു.
കുറ്റപത്രത്തിൽ പേരുചേർക്കപ്പെട്ട പലരും ഇതിനോടകം തന്നെ മരിച്ചുപോയിട്ടുണ്ട്, ചിലർ ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കേസ് മുന്നോട്ട് കൊണ്ടുപോയാൽ ധനനഷ്ടമല്ലാതെ മററ് പ്രയോജനം ഒന്നുമില്ലെന്നാണ് സർക്കാർ വിലയിരുത്തുന്നതെന്ന് സർക്കാർ അഭിഭാഷകനായ രാധാകാന്തെ മുഖർജി വ്യക്തമാക്കി. ബംഗാളിലെ ഇടത് സർക്കാർ 21 വർഷത്തോളം കേസിലെ നടപടികൾ തുടരുന്നത് തടഞ്ഞുവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

'' എനിക്കിപ്പോൾ വളരെയധികം ആശ്വാസം തോന്നുന്നു, എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല. പക്ഷെ മമതാ ബാനർജി മുഖ്യമന്ത്രിയായി അധികാരമേറ്റ 2011ൽ തന്നെ കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കിൽ എനിക്ക് എന്റെ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാമായിരുന്നു- കുറ്റവിമുക്തനായ ശേഷം ലാലു ആലം പറഞ്ഞു. ലാലു ആലമിനെതിരെ തെളിവുകളോ സാക്ഷികളോ ഇല്ലാത്തതിനാലാണ് ആലിപോർ കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. 62 കാരനായ ആലം കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ സിപിഎമ്മിന്റെ യൂത്ത് വിംഗ് നേതാവായിരുന്നു.
1990 ഓഗസ്റ്റ് 16നാണ് മമതാ ബാനർജിക്ക് നേരെ ആക്രമണം നടക്കുന്നത്. മുഖ്യപ്രതിയായ ലാലു ആലം മമതാ ബാനർജിയുടെ തലയിൽ വടികൊണ്ട് ശക്തമായി അടിക്കുകയും ഇതിന്റെ ഫലമായി മമതയുടെ തലയോട്ടിക്ക് പൊട്ടലേൽക്കുകയും ചെയ്യുകയായിരുന്നു. അന്ന് 35കാരിയായിരുന്ന മമതാ ബാനർജി ആഴ്ചകളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2011ൽ മുഖ്യമന്ത്രിയായ ശേഷം ഒരു ചാനൽ അഭിമുഖത്തിൽ ഈ സംഭവം മമത പരാമർശിച്ചിരുന്നു. എവിടേക്ക് പോവുകയാണെന്ന് അമ്മയോട് പറയാതെ വീട്ടിൽ നിന്നും ഇറങ്ങിയ ഒരേയൊരു ദിവസമായിരുന്നു 1990 ഓഗസ്റ്റ് 16എന്ന് മമത ബാനർജി അഭിമുഖത്തിൽ മമതാ ബാനർജി ഓർത്തെടുത്തത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications