കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗീകാരോപണം ഉന്നയിച്ച സ്ത്രീയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ദില്ലി പോലിസ്

  • By Desk
Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച മുന്‍ സുപ്രീം കോടതി ജീവനക്കാരിയുടെ ജാമ്യം റദ്ദാക്കാന്‍ ദില്ലി പോലീസ് സമര്‍പ്പിച്ച ഹര്‍ജി മെയ് 23ന് കേള്‍ക്കുമെന്ന് ദില്ലി ഹൈക്കോടതി. മുഖ്യ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് മനിഷ് ഖുറാനയാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നീട്ടിവച്ചത്.

<strong>ടീക്കാറാം മീണക്കെതിരെ മുല്ലപ്പള്ളി; പരാതി പറഞ്ഞയാള്‍ക്കെതിരെ കേസെടുത്തത് അംഗീകരിക്കാനാവില്ല</strong>ടീക്കാറാം മീണക്കെതിരെ മുല്ലപ്പള്ളി; പരാതി പറഞ്ഞയാള്‍ക്കെതിരെ കേസെടുത്തത് അംഗീകരിക്കാനാവില്ല

പരാതിക്കാരിയായ സ്ത്രീക്ക് മാര്‍ച്ച് 12ന് നല്‍കിയ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ടാണ് പോലീസ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തില്‍ സ്ത്രീക്കെതിരെ ആരോപണമുന്നയിച്ച ആള്‍ സ്ത്രീയില്‍ നിന്നും കൂട്ടാളികളില്‍ നിന്നും ഭീഷണി നേരിടുന്നു എന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്.

Ranjan Gogoi

എന്നാല്‍ മൊബൈല്‍ ഫോണുകളും സിപിയുവും സിസിടിവി റെക്കോര്‍ഡും ആവശ്യപ്പെട്ടുള്ള പരാതിക്കാരിയുടെ ഹര്‍ജി കോടതി തള്ളി. രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രിക്കെതിരെ ക്രിമിനല്‍ ഗൂഡാലോചന,വഞ്ചന,എന്നിവയെല്ലാം ചാര്‍ത്തിയാണ് മാര്‍ച്ച് മൂനിന് ഹരിയാന സ്വദേശിയായ നവീന്‍ കുമാര്‍ തിലക് മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

ചീഫ് ജസ്റ്റിസിനെതിരെ നിന്നാല്‍ കോടതിയില്‍ ജോലിയടക്കമുള്ള വാഗ്ദാനമാണ് സ്ത്രി നല്‍കിയതെന്നും വ്യക്തമാക്കി. രഞ്ജന്‍ ഗോഗോയ് ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തില്‍ സുപ്രിം കോടതി പരിശോധിച്ച് വരികയാണ്. മൂനംഗ ബെഞ്ചാണ് കേസ് പരിശോധിക്കുക. സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ചീഫ് ജസ്റ്റിസിനെതിരായ ഗൂഡാലോചനയാണ് അന്വേഷിക്കുക എന്ന് വ്യക്തമാക്കിയിരുന്നുയ

English summary
Court adjourned the cheating case involved the woman who is accusing against CJI will be heard on may 23
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X