കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ നരകമല്ല- നടി രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന്... ആരാണീ നടി?

Google Oneindia Malayalam News

ബെംഗളൂരു: സംഘപരിവാറിനെതിരേയും കേന്ദ്ര സര്‍ക്കാരിനെതിരേയും പ്രതികരിയ്ക്കുന്നവര്‍ സ്ഥിരം കേള്‍ക്കുന്ന പല്ലവിയാണ്- പാകിസ്താനിലേക്ക് പൊയ്‌ക്കൊള്ളാന്‍. പാകിസ്താന്‍ ഇന്ത്യയുടെ ശത്രു രാജ്യമാണോ അതോ അയല്‍രാജ്യമാണോ എന്നൊക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.

പാകിസ്താന്‍ നരകമല്ലെന്ന് പറഞ്ഞ കന്നട നടി രമ്യ ആണ് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിയ്ക്കുന്നത്. രമ്യ വെറും ഒരു നടി മാത്രമല്ല, കോണ്‍ഗ്രസിന്റെ മുന്‍ എംപി കൂടിയാണ്.

രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് കര്‍ണാടകത്തിലെ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് ഒരു അഭിഭാഷകന്‍. ആരാണ് ഈ നടി? എന്തുകൊണ്ടാണ് അവര്‍ പാകിസ്താന്‍ നരകമല്ലെന്ന് പറഞ്ഞത്?

രമ്യ

രമ്യ

തെന്നിന്ത്യന്‍ നായികമാരില്‍ ശ്രദ്ധേയയാണ് രമ്യ. കന്നടയിലാണ് കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

രാഷ്ട്രീയം

രാഷ്ട്രീയം

ഒരു സിനിമതാരം മാത്രമല്ല രമ്യ, രാഷ്ട്രീയക്കാരി കൂടിയാണ്. കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് എംപിയായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റു.

പാകിസ്താന്‍

പാകിസ്താന്‍

പാകിസ്താനെ പ്രകീര്‍ത്തിച്ചതാണ് രമ്യക്ക് വിനയായത്. പാകിസ്താന്‍ നരകമല്ലെന്നായിരുന്നു രമ്യ പറഞ്ഞത്. പാകിസ്താന്‍ നരകതുല്യമാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞതിനോട് പ്രതികരിച്ചതായിരുന്നു രമ്യ.

അനുഭവത്തിന്റെ വെളിച്ചത്തില്‍

അനുഭവത്തിന്റെ വെളിച്ചത്തില്‍

പാകിസ്താന്‍ നരകമല്ലെന്ന് രമ്യ പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തില്‍ ആയിരുന്നു. സാര്‍ക് രാജ്യങ്ങളില്‍ നിന്നുള്ള യുവ എംപിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പാകിസ്താനില്‍ പോയ അനുഭവം രമ്യക്കുണ്ട്.

മനുഷ്യരാണ്

മനുഷ്യരാണ്

മനോഹര്‍ പരീക്കര്‍ പറഞ്ഞതുപോലെയല്ല കാര്യങ്ങള്‍. പാകിസ്താനിലുള്ളവരും നമ്മളെ പോലെ തന്നെ മനുഷ്യരാണെന്നായിരുന്നു മാണ്ഡ്യയിലെ ഒരു റാലിയില്‍ പ്രസംഗിക്കവേ രമ്യ പറഞ്ഞത്.

കുരുപൊട്ടി!!!

കുരുപൊട്ടി!!!

രമ്യയുടെ വാക്കുകള്‍ ആരിലായിരിക്കും കൂടുതല്‍ പ്രതിഷേധം ഉണ്ടാക്കിയത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സംഗതി ഇപ്പോള്‍ കോടതിയില്‍ എത്തിയിരിക്കുകയാണ്.

രാജ്യദ്രോഹം

രാജ്യദ്രോഹം

പാകിസ്താനെ പ്രകീര്‍ത്തിയ്ക്കുന്നതിലൂടെ ഇന്ത്യയെ അപമാനിക്കുകയാണ് രമ്യ ചെയ്തത് എന്നാണ് വാദം. കുടകിലെ കോടതിയില്‍ വിറ്റല്‍ ഗൗഡ എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

പാകിസ്താനെ പ്രകീര്‍ത്തിച്ചാല്‍

പാകിസ്താനെ പ്രകീര്‍ത്തിച്ചാല്‍

രമ്യയുടെ പ്രസംഗത്തില്‍ എവിടേയും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. അവിടെയുള്ളവരും നമ്മളെ പോലെ മനുഷ്യരാണെന്നാണ് പറഞ്ഞത്. അതില്‍ എന്ത് രാജ്യദ്രോഹമാണെന്നാണ് പിടികിട്ടാത്തത്.

സിനിമാക്കാരും

സിനിമാക്കാരും

രമ്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കന്നട നടന്‍ ജഗ്ഗേഷ് രമ്യക്കെതിരെ രംഗത്തെത്തി. രമ്യയെ ബില്‍ ക്ലിന്റണൊപ്പം നിന്ന് ഫോട്ടോ എടുക്കാനെങ്കിലും അനുവദിക്കണം എന്നാണ് ജഗ്ഗേഷ് പ്രതികരിച്ചത്.

മോദി പോയപ്പോള്‍

മോദി പോയപ്പോള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിത പാകിസ്താന്‍ സന്ദര്‍ശനം നടത്തിയിട്ട് അധിക കാലം ആയിട്ടില്ല. അപ്പോഴില്ലാത്തെ പ്രശ്‌നം എന്താണ് രമ്യ പറഞ്ഞതില്‍ എന്നാണ് ചോദ്യം.

English summary
A court in Somwarpet has admitted a private complaint that sought action against former MP and actress Ramya for calling the people of Pakistan as good and lovable.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X