കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാനം സിബിഐ അന്വേഷിക്കും; അന്വേഷണത്തിന് പ്രത്യേക സംഘം!!

  • By Akshay
Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഏഴുമാസം മുമ്പാണ് ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിയായ നജീബ് അഹമ്മദിനെ കാണാതായത്. എബിവിപി പ്രവര്‍ത്തകരും അഹമ്മദും തമ്മില്‍ തര്‍ക്കമുണ്ടായതിനു പിന്നാലെയായിരുന്നു സംഭവം.

ജയിലില്‍ പോകാന്‍ ഉറച്ച് കുമ്മനം;കേരളത്തിലെ ബിജെപിക്ക് വേണ്ടി രാജ്യം മുഴുവന്‍ കത്തുമോ?പിണറായി ഭയക്കണംജയിലില്‍ പോകാന്‍ ഉറച്ച് കുമ്മനം;കേരളത്തിലെ ബിജെപിക്ക് വേണ്ടി രാജ്യം മുഴുവന്‍ കത്തുമോ?പിണറായി ഭയക്കണം

കുപ്പിച്ചില്ല് കടിച്ചു മുറിച്ച് തിന്നുന്ന ലെന.. വീഡിയോ വൈറലാകുന്നു.. ഞെട്ടലോടെ ആരാധകര്‍

കലാഭവന്‍മണിയുടെ പാഡിയിലും പീഡനശ്രമം; യുവാവ് കസ്റ്റഡിയില്‍, പെട്ടത് അഭിനയ മോഹത്തില്‍!!കലാഭവന്‍മണിയുടെ പാഡിയിലും പീഡനശ്രമം; യുവാവ് കസ്റ്റഡിയില്‍, പെട്ടത് അഭിനയ മോഹത്തില്‍!!

ഡിഐജി റാങ്കില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ വേണം സിബിഐ അന്വേഷണമെന്നും ദില്ലി ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ജിഎസ് സിസ്താനിയും രേഖ പല്ലിയും അധ്യക്ഷരായ ഡിവിഷന്‍ ബെഞ്ചാണ് അടിയന്തരമായി കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിട്ടത്.

JNU

ദില്ലി പോലീസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും ഇതിനാല്‍ ഇതരസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറണമെന്നുമാണ് വിദ്യാര്‍ത്ഥിയുടെ മാതാവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ദില്ലി പോലീസാണ് കേസ് അന്വേഷിച്ചുവന്നിരുന്നത്. ഇന്ത്യയൊട്ടാകെ അന്വേഷണം നടത്തിയെങ്കിലും പോലീസിന് തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ദില്ലിപോലീസിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

English summary
The Delhi High Court on Tuesday asked the CBI to probe the case of missing Jawaharlal Nehru University (JNU) student Najeeb Ahmad, who has been untraced since he disappeared seven months ago after an alleged altercation with ABVP members.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X