ദേശീയ പതാകയ്‌ക്കൊപ്പം ചൂല്‍;എഎപികാര്‍ക്കെതിരെ കേസ്
ഭോപാല്‍: ദേശീയ പതാകയെ അവഹേളിച്ചെന്ന പരാതിയില്‍ ആം ആദ്മി നേതാക്കള്‍ക്കെതിരെ കേസ്. ദേശീയ പതാകയ്‌ക്കൊപ്പം ചൂലു പിടിച്ചത് പതാകയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന പരാതിയെ തുടര്‍ന്ന് കോടതിയാണ് എ എ പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. ഭോപ്പാല്‍ ജുഡീഷ്യല്‍ കോടതിയുടേതാണ് ഉത്തരവ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിലില്‍ ദേശീയ പതാകയ്‌ക്കൊപ്പം പാര്‍ട്ടി ചിഹ്നമായ ചൂലേന്തിയത് ദേശീയ പതാകയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശശ് സ്വദേശിയായ രാജേന്ദ്ര മിശ്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനൊപ്പം നേതാക്കളായ ഷാസിയ ഇല്‍മി, അശുതോഷ്, ഗാന്ധിജിയുടെ പൗത്രന്‍ രാജ് മോഹന്‍ ഗാന്ധി, തുടങ്ങി പത്ത് പേര്‍ക്കെതിരെയാണ് കേസ്. കോടതി ഉത്തരവു പ്രകാരം മധ്യപ്രദേശിലെ ആറ് നേതാക്കളെ കൂടാതെ ദില്ലിയില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കെജ്രിവാള്‍ പോകുന്നിടത്തെല്ലാം പ്രശ്‌നങ്ങളാണ്. ഗുജറാത്തിലും മുംബൈയിലും കെജ്രിവാളിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇപ്പോള്‍ മധ്യപ്രദേശിലുമായി. മുഖ്യമന്ത്രിയായിരിക്കെ കെജ്രിവാള്‍ സ്വതന്ത്ര ദിനത്തിന്റെ അന്ന് ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം അതിനെ സല്യൂട്ട് ചെയ്യാന്‍ മറന്നതും വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications