കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‌ഗുരുതര അനീതി തുറന്നുകാണിക്കുന്ന നിർണായക നീക്കമാണ്‌ കോടതി നടത്തിയത്: സിപിഎം പിബി

Google Oneindia Malayalam News

ദില്ലി: വടക്കുകിഴക്കൻ ഡൽഹി അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ യുഎപിഎ ചുമത്തി അറസ്‌റ്റ്‌ ചെയ്‌ത മൂന്ന്‌ പേര്‍ക്കും ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് സിപിഎം പോളിറ്റ് ബ്യൂറോ. ഭരണഘടനാവിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിന്‌ എതിരെ പ്രതിഷേധിച്ചവരെ കുടുക്കാൻ കേസുകൾ കെട്ടിച്ചമച്ച ആഭ്യന്തരമന്ത്രാലയത്തിന്റെ ഗുരുതര അനീതി തുറന്നുകാണിക്കുന്ന നിർണായക നീക്കമാണ്‌ കോടതി നടത്തിയതെന്നും പിബി അഭിപ്രായപ്പെട്ടു.

 cpm

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

'ഭിന്നാഭിപ്രായങ്ങളെ അടിച്ചമർത്താനുള്ള തിടുക്കത്തിൽ, ഭരണഘടന വാഗ്‌ദാനം ചെയ്‌തിട്ടുള്ള അവകാശത്തിനും ഭീകരപ്രവർത്തനത്തിനും ഇടയിലുള്ള അതിർവരമ്പ്‌ സർക്കാർ കണക്കിലെടുത്തില്ല. ഇത്തരം മനോഭാവം ശക്തിപ്പെടുന്നത്‌ ജനാധിപത്യത്തിന്‌ ഒട്ടും ഗുണം ചെയ്യില്ല' എന്ന സുപ്രധാന നിരീക്ഷണവും കോടതിയുടെ ഭാഗത്ത്‌ നിന്നുണ്ടായി. കേന്ദ്രസർക്കാരിന്റെ ഗുരുതര തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതാണ്‌ ഹൈക്കോടതി നിരീക്ഷണങ്ങൾ.

40 കുട്ടികളുള്ള ക്ലാസിൽ 48 പേര്‍: ഓൺലൈൻ ക്ലാസുകളുടെ ലിങ്കും പാസ്‌വേഡും ഷെയര്‍ ചെയ്യരുത്40 കുട്ടികളുള്ള ക്ലാസിൽ 48 പേര്‍: ഓൺലൈൻ ക്ലാസുകളുടെ ലിങ്കും പാസ്‌വേഡും ഷെയര്‍ ചെയ്യരുത്

വിമർശവും വിയോജിപ്പും ഉന്നയിച്ച വ്യക്തികൾക്ക്‌ എതിരെ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തി നിരവധി കേസ് എടുത്തിട്ടുണ്ട്‌. ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ നിരവധി പേരെ രാജ്യദ്രോഹികളെന്ന്‌ മുദ്രകുത്തി ജയിലിലടച്ചിട്ടുണ്ട്‌. ഈ കേസുകൾക്കെല്ലാം ഹൈക്കോടതി നിരീക്ഷണം ബാധകമാണ്‌. എല്ലാ കള്ളക്കേസിന്റെയും കാര്യത്തിൽ ഹൈക്കോടതി നിർദേശം അനുസരിച്ച്‌ ആവശ്യമായ നടപടി സ്വീകരിക്കാനും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും സർക്കാർ തയ്യാറാകണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്നു.

ബ്ലാക് ഫംഗസിന് പിന്നാലെ ഗ്രീന്‍ ഫംഗസും, മധ്യപ്രദേശില്‍ ആദ്യ കേസ്, ഡോക്ടര്‍മാര്‍ പറയുന്നത്ബ്ലാക് ഫംഗസിന് പിന്നാലെ ഗ്രീന്‍ ഫംഗസും, മധ്യപ്രദേശില്‍ ആദ്യ കേസ്, ഡോക്ടര്‍മാര്‍ പറയുന്നത്

ഫഹദ് ഫാസിലിന്റെ നായിക ആന്‍ഡ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
Decision about the opening of Beverages Corporation | Oneindia Malayalam

English summary
‌Court decides to expose Home Ministry's serious injustice: CPM PB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X