Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

മുംബൈ: വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുംബൈ കോടതിയാണ് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുകൂലമായ വിധിയുണ്ടായത്.

കള്ളപ്പണക്കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

Vijay Mallya

ഐഡിബിഐ ബാങ്ക് ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ട് മല്യയ്‌ക്കെതിരായ കേസിലാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹര്‍ജി നല്‍കിയത്.

9000 കോടിയുടെ കടം തിരിച്ചടയ്ക്കാതെയാണ് വിജയ് മല്യ മല്യ രാജ്യം വിട്ടത്. ലണ്ടനിലാണ് മല്യ ഇപ്പോള്‍ കഴിയുന്നത്. മല്യയുടെ 1411 കോടി രൂപ വിലവരുന്ന സ്വത്ത് വകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. കള്ളപ്പണക്കേസ് കൈകാര്യം ചെയ്യുന്ന മുംബൈയിലെ പ്രത്യേക കോടതിയാണ് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപി്ച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+