മോദിയെ അപമാനിച്ച പരാതി: കെജ്രിവാളിനെതിരെയുള്ള കേസ് കോടതി തള്ളി
ദില്ലി: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍ അപകീര്‍ത്തിപ്പെടുത്തി എന്ന പരാതി ദില്ലി കോടതി തള്ളി. അപകീര്‍ത്തിപ്പെടുത്തല്‍, രാജ്യദ്രോഹക്കുറ്റം എന്നിവയ്ക്കാണ് പരാതി നല്‍കിയിരുന്നത്.
അഡ്വക്കേറ്റ് പ്രദീപ് ദ്വിവേദിയാണ് കെജ്രിവാളിനെതിരെ കേസ് ഫയല്‍ ചെയ്തത്. സെക്ഷന്‍ 124A, 500 എന്നീ സെക്ഷനുകളാണ് ചാര്‍ജ് ചെയ്തിരുന്നത്.

കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കെജ്രിവാളിന്റെ ഓഫീസില്‍ റെയ്ഡ് നടന്നതിനെ തുടര്‍ന്ന് മോദി ഭീരുവും മാനസിക രോഗിയുമാണെന്ന് ട്വിറ്ററില്‍ കുറിച്ചത്. രാഷ്ട്രീയപരമായി തന്നെ നേരിടാന്‍ കഴിയാത്ത മോദി ഭീരുവാണെന്ന് പറയുകയായിരുന്നു.












Click it and Unblock the Notifications