കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരുണ്‍ തേജ്പാലിന് ജാമ്യമില്ല

Google Oneindia Malayalam News

പനാജി: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ തരുണ്‍ തേജ്പാലിന് പുതുവര്‍ഷത്തിലും ജാമ്യമില്ല. സഹപ്രവര്‍ത്തകയായ ജൂനിയര്‍ ജേര്‍ണലിസ്റ്റിനെ ലൈംഗിമായി പീഡിപ്പിച്ച കേസില്‍ തേജ്പാലിന്റെ ജൂഡിഷ്യല്‍ കസ്റ്റഡി ഗോവ കോടതി പത്ത് ദിവസത്തേക്ക് കൂടി നീട്ടി.

നേരത്തെ ഡിസംബര്‍ 13 ന് കോടതി തേജ്പാലിനെ 12 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന ശനിയാഴ്ച തേജ്പാലിനെ വീണ്ടും കോടതിയില്‍ ഹാജരാക്കിയെങ്കിലും കോടതി കനിഞ്ഞില്ല. കേസിന്റെ തുടക്കത്തില്‍ ഒരിക്കല്‍മാത്രമാണ് തേജ്പാലിനെ പോലീസ് ചോദ്യം ചെയ്തിട്ടുള്ളത്. റിമാന്‍ഡ് കാലാവധിക്കാലത്ത് ചോദ്യം ചെയ്യാതെ, ജുഡീഷ്യല്‍ കാലാവധി നീട്ടിനല്‍കപ്പെടുകയാണ് തേജ്പാലിന്റെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

tejpal

2013 ലെ പ്രമാദമായ പീഡനക്കേസുകളിലൊന്നായിരുന്നു അന്വേഷണ പത്രപ്രവര്‍ത്തന രംഗത്ത് കോളിളക്കങ്ങള്‍ സൃഷ്ടിച്ച തെഹല്‍ക്കയില്‍ ഉണ്ടായത്. കൂട്ടുകാരിയുടെ അച്ഛനും പിതൃതുല്യനുമായ തേജ്പാലില്‍ നിന്നും അതേ സ്ഥാപനത്തിലെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്നത് മാത്രമല്ല, പെണ്‍കുട്ടിയുടെ പരാതി കേട്ടഭാവം പോലും നടിക്കാന്‍ തെഹല്‍ക്ക മാനേജ്‌മെന്റ് തയ്യാറായില്ല എന്നതാണ് ഈ സംഭവത്തെ കൂടുതല്‍ ഞെട്ടിപ്പിക്കുന്നതാക്കിയത്.

തരുണ്‍ തേജ്പാലിനെ ആറ് മാസത്തേക്ക് എഡിറ്റര്‍ സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തി കേസ് ഒതുക്കാനായിരുന്നു തെഹല്‍ക്ക മാനേജ്‌മെന്റിന്റെ ശ്രമം. പെണ്‍കുട്ടിയുടെ പരാതി പുറത്തെത്തിയതുപോലുമില്ല. എന്നാല്‍ സംഭവം പുറത്തറിയുകയും പോലീസ് കേസാകുകയും ചെയ്തതോടെ ഇത് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച തെഹല്‍ക്ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിക്ക് രാജിവെക്കേണ്ടി വന്നു. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് തേജ്പാല്‍ പീഡനക്കേസില്‍ അകത്താകുന്നത്.

English summary
A Goa court extends former Tehelka Editor-in-chief Tarun Tejpal's judicial custody by 10 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X