കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാര്‍ റാങ്ക് വിവാദം; വിദ്യാര്‍ഥിനിക്ക് മൈനറെന്ന പേരില്‍ ശിക്ഷ ഇളവുകിട്ടിയേക്കും

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: ബിഹാര്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പെണ്‍കുട്ടിയെ വീട്ടില്‍ റിമാന്‍ഡ് ചെയ്യാന്‍ ജില്ലാ കോടതിയുടെ നിര്‍ദ്ദേശം. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താലാണ് കോടതി ബേവൂര്‍ ജയിലില്‍ നിന്നും വീട്ടിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. പെണ്‍കുട്ടിയുടെ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 500ല്‍ 444 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിനിയെ അടുത്തിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം റാങ്ക് ലഭിച്ചെങ്കിലും പൊളിറ്റിക്കല്‍ സയന്‍സ് എന്ന് ഉച്ഛരിക്കാനോ അത് എന്തുകാര്യമാണെന്ന് പറയാനോ വിദ്യാര്‍ഥിനിക്ക് കഴിയാതെ വന്നതോടെയാണ് ബിഹാറിനെ ഞെട്ടിച്ച പരീക്ഷാ ക്രമക്കേട് പുറത്തുവരുന്നത്.

bihar

സംശയത്തെ തുടര്‍ന്ന് വീണ്ടും പരീക്ഷയ്ക്ക് ഹാജരാകുന്നതില്‍നിന്നും വിദ്യാര്‍ഥിനി രണ്ടുതവണ പരാജയപ്പെട്ടിരുന്നു. മൂന്നാം തവണ ഹാജരായപ്പോള്‍ ഒരു ചോദ്യത്തിന് മാത്രമാണ് ഉത്തരം നല്‍കിയത്. ഇതിന് പിന്നാലെ അറസ്റ്റിലാവുകയും ചെയ്തു. തന്നെ ജയിപ്പിക്കണമെന്നുമാത്രമാണ് അച്ഛനോട് ആവശ്യപ്പെട്ടതെന്നും എന്നാല്‍ റാങ്ക് തന്നെ നല്‍കുകയായിരുന്നെന്നുമാണ് പെണ്‍കുട്ടി ഇതുസംബന്ധിച്ച് മൊഴി നല്‍കിയത്.

പെണ്‍കുട്ടിയെ ജുവനൈല്‍ ആക്ട് പ്രകാരം വിചാരണ ചെയ്യാന്‍ തീരുമാനിച്ചതോടെ ശിക്ഷയിളവ് ലഭിക്കുമെന്നുറപ്പായി. പെണ്‍കുട്ടിയെ മുതിര്‍ന്നവരെ പോലെ അറസ്റ്റ് ചെയ്തതിനും ജയിലിലടച്ചതിനും വിദ്യാര്‍ഥിനിയുടെ അഭിഭാഷകന്‍ പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിക്ക് മുന്‍പ് ബിഹാറിലെ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥരും അറസ്റ്റിലായിരുന്നു.

English summary
Court finds Bihar ‘topper’ a minor, orders transfer from jail to remand home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X