ഭാര്യയെ ബലാത്സംഗം ചെയ്താല്‍ കുറ്റമില്ല!
ദില്ലി: തലക്കെട്ട് വായിച്ചിട്ട്, ഇതേത് നാട്ടിലെ കാര്യമാണ് എന്ന് സംശയിക്കുകയൊന്നും വേണ്ട. തലസ്ഥാന നഗരമായ ദില്ലിയിലെ കാര്യമാണ് പറയുന്നത്. ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും അത് കുറ്റകരമാകില്ല എന്നാണ് ദില്ലിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദര്‍ ഭട്ടാണ് ഈ വിധി പറഞ്ഞത്.
ഗാസിയാബാദ് സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയി സമ്മതമില്ലാതെ വിഹാഹം ചെയ്ത് പീഡിപ്പിച്ച വികാഷ് എന്നയാള്‍ക്കെതിരായിരുന്നു കേസ്. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ട രണ്ടുപേരും ഭാര്യാഭര്‍ത്താക്കന്മാരാണ്. ഇവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ല. ഭാര്യയുടെ സമ്മതമില്ലാതെയാണെങ്കില്‍ പോലും ഇത് ബലാത്സംഗമല്ല. - കോടതി പറഞ്ഞു.

2013 മാര്‍ച്ച് നാലിന് യുവതിയെ അബോധാവസ്ഥയിലാക്കി രജിസ്ട്രാര്‍ ഓഫീസില്‍ കൊണ്ടുപോയി വിവാഹ രജിസ്റ്ററില്‍ ഒപ്പുവെപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ ചാര്‍ജ്. പിന്നീട് ഇയാള്‍ യുവതിയെ പലതവണ ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിക്കുകയായിരുന്നു. തെക്കുപടിഞ്ഞാറന്‍ ദില്ലിയിലെ ബാബ ഹരിദാസ് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ യുവതി 2103 ഒക്ടോബറില്‍ വികാഷിനെതിരെ പരാതി നല്‍കിയിരുന്നു.
എന്നാല്‍ നിയമപ്രകാരം വികാഷ് യുവതിയുടെ ഭര്‍ത്താവാണെന്നും ഇയാള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കാനാകില്ല എന്നും കോടതി വ്യക്തമാക്കി. തങ്ങളുടെ വിഹാഹം വധൂഗൃഹത്തില്‍ വെച്ച് നടന്നതാണ് എന്നും യുവതിയുടെ മറിച്ചുള്ള വാദം തെറ്റാണ് എന്നും വികാഷ് കോടതിയില്‍ പറഞ്ഞു. മെയ് ഏഴിനായിരുന്നു കോടതി ഈ വിധി പറഞ്ഞത്.












Click it and Unblock the Notifications