Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങളെ കോടതി ഒരുവിധത്തിലും പരിഗണിച്ചിട്ടില്ല: സി പി എം

ദില്ലി: 2016ലെ കേന്ദ്ര സർക്കാറിന്റെ നോട്ടുനിരോധനത്തെക്കുറിച്ച്‌ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച്‌ പുറപ്പെടുവിച്ച വിധി കേന്ദ്ര സർക്കാറിനെ അനുകൂലിക്കലായി വ്യാഖ്യാനിക്കാൻകഴിയില്ലെന്ന്‌ സി പി എം പിബി. ഇത്തരം തീരുമാനമെടുക്കാൻ സർക്കാരിന്‌ അവകാശമുണ്ടെന്ന്‌ മാത്രമാണ്‌ കോടതി പറഞ്ഞത്‌. തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെ കോടതി ഒരുവിധത്തില്‍ പരിഗണിക്കുകയോ അനുകൂലിക്കുകയോ ചെയ്തിട്ടില്ലെന്നും പോളിബ് ബ്യൂറോ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.

ഇത്തരമൊരു തീരുമാനമെടുക്കാൻ കേന്ദ്രത്തിന്‌ അവകാശമുണ്ടെന്നും അത്‌ 1934ലെ റിസർവ്‌ ബാങ്ക്‌ നിയമത്തിന്റെ 26(2) അനുച്ഛേദത്തിന്റെ ലംഘനമല്ലെന്നും ഭരണഘടന ബെഞ്ച്‌ ഭൂരിപക്ഷവിധിയിൽ പറഞ്ഞു. അതേസമയം, നോട്ട്‌ നിരോധനത്തിന്‌ നടപടി സ്വീകരിക്കാൻ റിസർവ്‌ ബാങ്കാണ്‌ കേന്ദ്രത്തോട്‌ ശുപാർശചെയ്യേണ്ടതെന്ന്‌ ബെഞ്ചിലെ ഒരു ജഡ്‌ജ്‌ ഭിന്നവിധിയിൽ ചൂണ്ടിക്കാട്ടി. ഈ കേസിൽകേന്ദ്രം തീരുമാനമെടുത്തശേഷം റിസർവ്‌ ബാങ്കിന്റെ അഭിപ്രായം തേടുകയാണ്‌ ചെയ്‌തത്‌. അതുകൊണ്ട്‌ തീരുമാനം നടപ്പാക്കുംമുമ്പേ പാർലമെന്റിന്റെ അംഗീകാരം വാങ്ങണമായിരുന്നുവെന്നും സി പി എം വ്യക്തമാക്കുന്നു.

cpim

നോട്ട്‌ നിരോധനത്തിന്‌ അതിന്റെ ലക്ഷ്യങ്ങളുമായി 'യുക്തിസഹമായ ബന്ധം' ഉണ്ടായിരുന്നെന്നും എന്നാൽ 'ലക്ഷ്യം നേടിയോ ഇല്ലയോ എന്നത്‌ പ്രസക്തമല്ലെന്നും' ഭൂരിപക്ഷവിധിയിൽ പറയുന്നു. അതായത്‌ ഇത്തരം തീരുമാനമെടുക്കാനുള്ള സർക്കാരിന്റെ നിയമപരമായ അവകാശത്തെ അംഗീകരിക്കുമ്പോൾ തന്നെ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച്‌ ഒന്നും പറയുന്നില്ല. രാജ്യത്തെ കോടിക്കണക്കിന്‌ പേർക്ക്‌ തൊഴിൽ നൽകുന്ന അനൗപചാരിക സമ്പദ്‌ഘടനയെ നോട്ട്‌ നിരോധനം തകർത്തു. ജനകോടികളുടെ ജീവിതമാർഗമായ ചെറുകിട സംരംഭ, വ്യവസായ മേഖലകളെ തളർത്തി. തീരുമാനം നടപ്പാക്കി ഒരു മാസത്തിനകം 82 പേർക്ക്‌ ജീവൻ നഷ്‌ടപ്പെട്ടതായാണ്‌ റിപ്പോർട്ട്‌.

വിനാശകരമായ ഈ തീരുമാനത്തിന്റെ ലക്ഷ്യങ്ങളായി അവകാശപ്പെട്ട കള്ളപ്പണം പിടിച്ചെടുക്കൽ, വിദേശ ബാങ്കുകളിൽനിന്ന്‌ അനധികൃത നിക്ഷേപം തിരിച്ചുകൊണ്ടുവരൽ, കള്ളനോട്ടുകൾ അവസാനിപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്ക്‌ പണം കിട്ടുന്നത്‌ അവസാനിപ്പിക്കൽ, അഴിമതിയും സമ്പദ്‌ഘടനയിൽനോട്ടുകളുടെ പ്രചാരവും കുറയ്‌ക്കൽഎന്നിവയൊന്നും നേടാനായില്ല. മാത്രമല്ല, നോട്ട്‌ നിരോധിച്ചപ്പോൾ രാജ്യത്ത്‌ പ്രചാരത്തിലുണ്ടായിരുന്നത്‌ 17.7 ലക്ഷം കോടി രൂപയുടെ കറൻസിയായിരുന്നെങ്കിൽ ഇപ്പോൾ ഇത്‌ 30.88 ലക്ഷം കോടി രൂപയായി ഉയർന്നു(72 ശതമാനം വർധന)വെന്ന്‌ റിസർവ്‌ ബാങ്ക്‌ റിപ്പോർട്ടിൽപറഞ്ഞിട്ടുണ്ടെന്നും സി പി എം പിബി പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+