ചെക്കില്‍ ക്രമക്കേട്, നടന്‍ ചേരനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്
ചെന്നൈ: സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ ചെക്കില്‍ ക്രമക്കേട് ഉണ്ടെന്ന പരാതിയില്‍ തമിഴ് നടനും സംവിധായകനുമായ ചേരനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം. രാമനാഥപുരം ജില്ലാ കോടതിയാണ് ചേരനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. രാമനാഥപുരം സ്വദേശിയായ പളനിയപ്പന്‍നല്‍കിയ പരാതിയിലാണ് ഇങ്ങനെയൊരു നടപടി.
പരാതി പരിഗണിച്ച കോടതി ചേരനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചേരന്‍ കോടതിയുടെ നിര്‍ദ്ദേശം പാലിച്ചില്ല. തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ചേരന്‍ സംവിധാനം ചെയ്ത ജെകെ എന്നും നന്‍പനില്‍ വാഴ്‌കൈ എന്ന ചിത്രത്തെ തുടര്‍ന്നാണ് പരാതി നിലനില്‍ക്കുന്നത്.

ചിത്രം ചാനല്‍ ടു ഹോം എന്ന സംവിധാനത്തിലൂടെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ സിഡി 50 രൂപയ്ക്ക് വാങ്ങാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. സിഡിയുടെ വിതരണത്തിനായി പ്രാദേശിക ഡീലര്‍മാരെയാണ് നിയമിച്ചിരുന്നത്. എന്നാല്‍ ഇവര്‍ക്ക് നല്‍കിയ ചെക്കില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം.
ഏജന്റായ പളനിയപ്പന് ചേരന്‍ നല്‍കിയ ചെക്ക് മടങ്ങിയെന്നാണ് പറയുന്നത്. ഇതു ചൂണ്ടിക്കാട്ടി പളിനിയപ്പന്‍ ചേരനെതിരെ പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications