കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ മന്ത്രിക്ക് പീഡനക്കേസില്‍ നോട്ടീസ്

Google Oneindia Malayalam News

ജയ്പൂര്‍: നരേന്ദ്ര മോദി മന്ത്രിസഭയിലെ സഹമന്ത്രിയും ബി ജെ പി നേതാവുമായ നിഹാല്‍ ചന്ദിനെതിരെ പീഡനക്കേസില്‍ കോടതി നോട്ടീസ് അയച്ചു. കേന്ദ്രമന്ത്രിസഭയില്‍ രാജസ്ഥാനില്‍ നിന്നുള്ള ഒരേയൊരു പ്രതിനിധിയാണ് 43 കാരനായ നിഹാല്‍ ചന്ദ് ചൗഹാന്‍. 2011 ല്‍ നിഹാല്‍ ചന്ദും മറ്റ് പതിനാറ് പേരും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് നോട്ടീസ്.

2011 ലാണ് യുവതി നിഹാല്‍ ചന്ദിനും മറ്റ് 16 പേര്‍ക്കും എതിരെ പരാതി നല്‍കിയത്. 2012 ല്‍ പോലീസ് ഈ കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വീണ്ടും കേസ് കോടതിയിലെത്തിയതിനെ തുടര്‍ന്നാണ് ജയ്പൂര്‍ കോടതി നോട്ടീസയച്ചത്. ആഗസ്ത് 20 ന് മുമ്പായി മറുപടി നല്‍കണമെന്ന് കോടതി ഇവരോട് ആവശ്യപ്പെട്ടു.

nihal-chand

ജയ്പൂര്‍ മെട്രോപൊളിറ്റന്‍ കോടതി അന്തിമ റിപ്പോര്‍ട്ട് സ്വീകരിച്ചിരുന്നു. ഐ പി സി 376 വകുപ്പ് പ്രകാരം ബലാത്സംഗ കുറ്റം ചുമത്തിയതായും പരാതിക്കാരിയുടെ അഭിഭാഷകന്‍ ചന്ദു റാം യാദവ് പറഞ്ഞു. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നതായും പരാതിക്കാരി ആരോപിക്കുന്നുണ്ട്.

കോടതി നോട്ടീസയച്ചതിനെ തുടര്‍ന്ന് നിഹാല്‍ ചന്ദ് രാജി വെക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജസ്ഥാന്‍ ഘടകം പ്രസിഡണ്ട് സച്ചിന്‍ പൈലറ്റാണ് ധാര്‍മികതയുടെ പേരില്‍ ചന്ദ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്.

43 കാരനായ നിഹാല്‍ ചന്ദ് രാസവളം - കീടനാശിനി വകുപ്പിലെ സഹമന്ത്രിയാണ്. രാജസ്ഥാനിലെ ഗംഗാനഗറില്‍ നിന്നുള്ള എം പിയാണ് നിഹാല്‍ ചന്ദ്. കോണ്‍ഗ്രസിലെ ഭരത് റാമിനെ തോല്‍പിച്ചാണ് ചന്ദ് ലോക്‌സഭയിലെത്തിയത്. ഏഴായിരത്തില്‍പ്പരം വോട്ടുകള്‍ക്കായിരുന്നു നിഹാല്‍ ചന്ദിന്റെ വിജയം.

English summary
Jaipur court issues notice to minister Nihal Chand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X