കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സാമുദായിക കാര്‍ഡ്' വിനയായി; യെഡിയൂരപ്പക്ക് കോടതി സമന്‍സ്; അന്വേഷണ റിപ്പോര്‍ട്ട് തള്ളി

Google Oneindia Malayalam News

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സാമുദായിക കാര്‍ഡ് ഇറക്കിയെന്ന കേസില്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെഡിയൂരപ്പക്ക് സമന്‍സ്. പരാതിയില്‍ കഴമ്പില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് കോടതി തള്ളി. യെഡിയൂരപ്പക്കെതിരെ പരാമര്‍ശം നടത്തിയാണ് കോടതി സമന്‍സ് അയച്ചത്.

സപ്തംബര്‍ ഒന്നിന് യെഡിയൂരപ്പ നേരിട്ട് കോടതിയില്‍ ഹാജരാകണം. കൂട്ട കൂറുമാറ്റവും അട്ടിമറിയും തുടര്‍ക്കഥയായിരുന്ന കര്‍ണാടകയില്‍ മുഖ്യമന്ത്രിക്കെതിരെ കോടതി നടപടിയുണ്ടാകുന്നത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമാകുമോ എന്ന ചര്‍ച്ചയും സജീവമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

വിവാദ പ്രസംഗം

വിവാദ പ്രസംഗം

കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പിനിടെ പെരുമാറ്റ ചട്ടം ലംഘിച്ച് യെഡിയൂരപ്പ പ്രസംഗിച്ചുവെന്നാണ് കേസ്. സമുദായത്തിന്റെ പേരില്‍ വോട്ട് ചോദിച്ച യെഡിയൂരപ്പയുടെ ബെല്‍ഗാമിലെ പ്രസംഗം വൈറലായിരുന്നു. തുടര്‍ന്നാണ് കേസെടുത്തതും അന്വേഷണം നടത്തിയതും.

 ജാര്‍കിഹോളിക്ക് വേണ്ടി

ജാര്‍കിഹോളിക്ക് വേണ്ടി

രമേശ് ജാര്‍കിഹോളിക്ക് വേണ്ടിയുള്ള പ്രചാരണത്തിനിടെയാണ് യെഡിയൂരപ്പ ജാതിയുടെ പേരില്‍ വോട്ട് ചോദിച്ചത്. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു ജാര്‍കിഹോളി. രാജിവച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നേരിട്ടത്.

വോട്ട് ചിതറിപ്പോകരുത്

വോട്ട് ചിതറിപ്പോകരുത്

യെഡിയൂരപ്പ സര്‍ക്കാരില്‍ ജലവിഭവ മന്ത്രിയാണ് രമേശ് ജാര്‍കിഹോളി. വീരശൈവ ലിംഗായത്ത് സമുദായക്കാര്‍ എല്ലാവരും ജാര്‍കിഹോളിക്ക് വോട്ട് ചെയ്യണമെന്നാണ് അന്ന് പ്രചാരണത്തിനിടെ യെഡിയൂരപ്പ പ്രസംഗിച്ചത്. സമുദായത്തിന്റെ വോട്ട് ചിതറിപ്പോകരുതെന്നും അദ്ദേഹം പരസ്യമായി അഭ്യര്‍ഥിച്ചിരുന്നു.

കോടതി എടുത്തുപറഞ്ഞു

കോടതി എടുത്തുപറഞ്ഞു

പ്രസംഗത്തിലെ വാക്കുകള്‍ എടുത്തുപറഞ്ഞാണ് കോടതി യെഡിയൂരപ്പക്ക് സമന്‍സ് അയച്ചിരിക്കുന്നത്. കേസ് തെറ്റിദ്ധാരണയുടെ പുറത്ത് എടുത്തതാണെന്നും തള്ളിക്കളയണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ പോലീസ് ഓഫീസര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് കോടതി തള്ളി.

മതിയായ കാരണങ്ങളുണ്ട്

മതിയായ കാരണങ്ങളുണ്ട്

അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയ ശേഷമാണ് കോടതി മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്. പ്രതിക്കെതിരെ നടപടി സ്വീകരിക്കാന്‍ മതിയായ കാരണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതി വിചാരണ നേരിടേണ്ട വിഷയമാണിതെന്നും കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് സമന്‍സ് അയച്ചത്.

ബംഗാളില്‍ ട്വിസ്റ്റ്: അമിത് ഷായുടെ മോഹം പൊലിയും? ചാണക്യന്‍ ബിജെപി വിട്ടേക്കും... മമത പക്ഷത്തേക്ക്?ബംഗാളില്‍ ട്വിസ്റ്റ്: അമിത് ഷായുടെ മോഹം പൊലിയും? ചാണക്യന്‍ ബിജെപി വിട്ടേക്കും... മമത പക്ഷത്തേക്ക്?

കൈവിട്ട ആകാശ പോരുമായി യുഎസ് യുദ്ധ വിമാനം; ഇറാന്‍ വിമാനത്തില്‍ യാത്രക്കാര്‍ വീണു, ഇസ്രായേല്‍ അല്ലകൈവിട്ട ആകാശ പോരുമായി യുഎസ് യുദ്ധ വിമാനം; ഇറാന്‍ വിമാനത്തില്‍ യാത്രക്കാര്‍ വീണു, ഇസ്രായേല്‍ അല്ല

ഓക്‌സ്‌ഫോഡ് വാക്‌സിന്‍: കൊവിഡിനെ നശിപ്പിക്കുമെന്ന് പ്രതീക്ഷ അര്‍പ്പിക്കാം, പ്രവര്‍ത്തനം ഇങ്ങനെ...ഓക്‌സ്‌ഫോഡ് വാക്‌സിന്‍: കൊവിഡിനെ നശിപ്പിക്കുമെന്ന് പ്രതീക്ഷ അര്‍പ്പിക്കാം, പ്രവര്‍ത്തനം ഇങ്ങനെ...

English summary
Court Issues Summons to Karnataka Chief Minister BS Yediyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X