കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎൻഎസ് ബേത്വാ അപകടം; മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർക്കെതിരെ കോർട്ട് മാർഷൽ നടപടി

Google Oneindia Malayalam News

ദില്ലി: 2016ലെ ബേത്വ യുദ്ധക്കപ്പൽ അപകടത്തെ തുടർന്ന് 3 ഉന്നത നാവിക സേനാ ഉദ്യോഗസ്ഥർക്കെതിരെ കോർട്ട് മാർഷൽ നടപടി. 2016ൽ നാവിക സേനയുടെ യുദ്ധക്കപ്പലായ ബേത്വ മുംബൈയിലെ കപ്പൽ നിർമാണകേന്ദ്രത്തിൽ കീഴ്മേൽ മറിഞ്ഞ് അപകടം ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണം എന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.

മോദി സര്‍ക്കാരിന് രാഷ്ട്രീയ വിജയം, മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസായി, ഇനി ക്രിമിനല്‍ കുറ്റം!!മോദി സര്‍ക്കാരിന് രാഷ്ട്രീയ വിജയം, മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസായി, ഇനി ക്രിമിനല്‍ കുറ്റം!!

അറ്റകുറ്റപ്പണിക്കിടെയാണ് 2000 കോടി രൂപയോളം വിലയുള്ള കപ്പൽ അപകടത്തിൽപ്പെടുന്നത്. ഏകദേശം 3580 ടണ്ണാണ് ഇതിന്റെ ഭാരം. ഒരു ക്യാപ്റ്റൻ ഉൾപ്പെടെ നാവിക സേനയിലെ 3 ഉന്നത ഉദ്യോഗസ്ഥരാണ് നടപടി നേരിടുന്നത്. കഴിഞ്ഞയാഴ്ചയാണ് കോർട്ട് മാർഷൻ നടപടികൾ ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ins

അറ്റകുറ്റപ്പണിക്ക് ശേഷം ഡോക്യാർഡിൽ നിന്നും കടലിലേക്ക് ഇറക്കവെയാണ് അപകടം ഉണ്ടായത്. കപ്പൽ ഒരു വശത്തേയ്ക്ക് മറിയുകയായിരുന്നു. അപകടത്തിൽ 2 നാവികർ കൊല്ലപ്പെടുകയും 14 പേർ പരുക്കുകളോടെ രക്ഷപെടുകയും ചെയ്തു.

ഐഎൻഎസ് ബേത്വ അപകടത്തിന് മുമ്പ് മുംബൈയിലെ കപ്പൽശാലയിൽ നങ്കൂരമിട്ടിരുന്ന ഐഎൻഎസ് സിന്ധുരക്ഷകിൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്ന് 15 നാവികർക്ക് ജീവൻ നഷ്ടമായിരുന്നു. കപ്പൽ പൂർണമായും മുങ്ങിപ്പോയിരുന്നു.

English summary
Courtmartial against 3 navy officers for INS Betwa accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X