കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറോം ഷര്‍മിളയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവ്

  • By Meera Balan
Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിന്റെ വിശേഷാധികാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 14 വര്‍ഷമായി നിരാഹാര സമരം നടത്തുന്ന ഇറോം ഷര്‍മിളയെ മോചിപ്പിയ്ക്കാന്‍ കോടതി ഉത്തരവ്. വീട്ടു തടങ്കലില്‍ നിന്ന് ഇറോം ഷര്‍മിളയെ മോചിപ്പിയ്ക്കണമെന്ന് മണിപ്പൂര്‍ കോടതിയാണ് ഉത്തരവിട്ടത്. ഇവര്‍ക്കെതിരെ ആത്മഹത്യാകുറ്റം ചുമത്താനാകില്ലെന്നും കോടതി.

2000 ലാണ് തന്‍റെ 28ാം വയസില്‍ ഇറോം ഷര്‍മിള നിരാഹാര സമരം തുടങ്ങുന്നത്. സുരക്ഷാ ഭടന്മാര്‍ നടത്തിയ വെടിവയ്പ്പില്‍ പത്ത് തദ്ദേശവാസികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഷര്‍മിള സമരം തുടങ്ങിയത്. മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിയ്ക്കണമെന്നതാണ് ഷര്‍മിളയുടെ ആവശ്യം.

Irom Sharmila

കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ ഷര്‍മിളയുടെ ആവശ്യം പരിഗണിച്ചിരുന്നില്ല. നരേന്ദ്രമോദി അധികാരത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇറോം ഷര്‍മിള അദ്ദേഹത്തെ കാണാനെത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിയ്ക്കാത്തതിനാല്‍ മടങ്ങുകയായിരുന്നു.

14 വര്‍ഷം നീണ്ട സമരത്തിനിടയില്‍ പല കേസുകളില്‍ പലതവണയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ശാരീരീകാവസ്ഥ മോശമായതിനാല്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ഷര്‍മിളയെ തടവില്‍ പാര്‍പ്പിച്ചിരിയ്ക്കുന്നത്. 2012ലാണ് ആത്മഹത്യ ശ്രമത്തിന് ഇവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ ആത്മഹത്യയ്ക്ക് തെളിവില്ലെന്ന് കോടതി പറഞ്ഞു.

English summary
Court orders release of Manipuri activist Irom Sharmila
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X