വേശ്യാവൃത്തിക്ക് അറസ്റ്റിലായ നടി ശ്വേതയെ അമ്മയ്ക്കൊപ്പം വിട്ടു
ഹൈദരാബാദ്: വേശ്യാവൃത്തിയുടെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത് പുനരധിവാസ കേന്ദ്രത്തിലാക്കിയ നടി ശ്വേത ബസുവിനെ അമ്മയോടൊപ്പം വിട്ടയക്കാന്‍ കോടതി ഉത്തരവ്. വേശ്യാവൃത്തിയ്ക്ക് മാസങ്ങള്‍ക്ക് മുമ്പാണ് ശ്വേത ഉള്‍പ്പെട്ട സംഘം അറസ്റ്റിലായത്. സെഷന്‍സ് കോടതിയാണ് അമ്മയോടൊപ്പം നടിയെ വിടാന്‍ ഉത്തരവിട്ടത്.
ശ്വേതയെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിയ്ക്കണമെന്ന കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്ത് അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മേല്‍ക്കോടതി വിധി. മകളെ വീട്ടില്‍ വിട്ടയക്കാത്ത നടപടി മൗലികാവകാശ ലംഘനമാണെന്ന് ശ്വേതയുടെ അമ്മ കോടതിയെ അറിയിച്ചു. സെപ്റ്റംബറിലാണ് ഹൈദരാബാദിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ ശ്വേത അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ശ്വേതയെ വിട്ടയക്കുന്നു
വേശ്യാവൃത്തിയ്ക്ക് അറസ്റ്റിലായ ശ്വേതയെ അമ്മയ്‌ക്കൊപ്പം വിട്ടയക്കാന്‍ കോടതി ഉത്തരവ്, പുനരധിവാസ കേന്ദ്രത്തിലാണ് ശ്വേത ഇപ്പോള്‍. ഇവരുടെ അമ്മ നല്‍കിയ പരാതിയിലാണ് കോടതി വിധി

സെപ്റ്റംബറില്‍
സെപ്റ്റംബറില്‍ ഹൈദരാബാദിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ശ്വേത അറസ്റ്റിലാകുന്നത്. ഹോട്ടല്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച സെക്‌സ് റാക്കറ്റ് സംഘമാണ് ശ്വേതയ്‌ക്കൊപ്പം അറസ്റ്റിലായത്.

സിനിമ ഇല്ലാതായപ്പോള്‍
സിനിമ ഇല്ലാതായ സാഹചര്യത്തില്‍ ഗതികെട്ട് വേശ്യാവൃത്തിയിലേയ്ക്ക് തിരിഞ്ഞുവെന്നാണ് ശ്വേത പൊലീസിനോട് പറഞ്ഞത്

പുനരധിവാസ കേന്ദ്രം
ആറ് മാസത്തേയ്ക്ക് പുനരധിവാസ കേന്ദ്രത്തിലാക്കാനാണ് കോടതി ഉത്തരവിട്ടച്. ഇതിനെതിരെയാണ് ശ്വേതയുടെ അമ്മ പരാതി നല്‍കിയത്.

ദേശീയ അവാര്‍ഡ്
ദേശീയ അവാര്‍ഡ് നേടിയ നടി കൂടിയാണ് ശ്വേത ബസു പ്രസാദ്.












Click it and Unblock the Notifications