കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി സര്‍ക്കാരിനെ പിടിച്ചുകുടഞ്ഞ് കോടതി; പ്രക്ഷോഭകരുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചത് അനീതി

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ പേരുവിവരങ്ങളും ഫോട്ടോയും പരസ്യമായി പ്രദര്‍ശിപ്പിച്ച ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ ശാസിച്ച് അലഹാബാദ് ഹൈക്കോടതി. ഞായറാഴ്ച കേസില്‍ വാദം കേട്ട കോടതി യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടി സ്വകാര്യതക്കെതിരായ കൈയ്യേറ്റമാണ് നിരീക്ഷിച്ചു. ഭരണകൂടം പൗരന്‍മാരെ അപമാനിക്കുന്നത് അനീതിയാണെന്നും ഹൈക്കോടതി വിലയിരുത്തി. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

Yo

അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂര്‍, ജസ്റ്റിസ് രമേശ് സിന്‍ഹ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. ലഖ്‌നൗവിലെ തെരുവിലാണ് സമരത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിചിരിക്കുന്നത്. വലിയ അനീതിയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണിതെന്നും കോടതി അഭിപ്രായപ്പെട്ടു.

ലഖ്‌നൗവില്‍ പ്രക്ഷോഭത്തിനിടെ പോലീസ് നടപടിയുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ പ്രതികളായവരുടെ ഫോട്ടോകളും വിവരങ്ങളുമാണ് പരസ്യമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഈ പ്രതികളില്‍ മിക്കയാളുകളും ജാമ്യത്തില്‍ ഇറങ്ങിയവരാണ്. അതേസമയം, കേസില്‍ ഹാജരാകുന്നതിന് അഡ്വക്കേറ്റ് ജനറല്‍ എത്തുമെന്നും മോശം കാലാവസ്ഥ കാരണം വിമാനം കൃത്യ സമയത്ത് പുറപ്പെട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

ഉത്തര്‍ പ്രദേശില്‍ വേറിട്ട ചുവടുമായി എഎപി; 1200 പേരെ നിയോഗിച്ചു, ബൃഹദ് പദ്ധതിയുമായി കെജ്രിവാള്‍ഉത്തര്‍ പ്രദേശില്‍ വേറിട്ട ചുവടുമായി എഎപി; 1200 പേരെ നിയോഗിച്ചു, ബൃഹദ് പദ്ധതിയുമായി കെജ്രിവാള്‍

തുടര്‍ന്ന് ഹൈക്കോടതി കേസ് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വാദം കേള്‍ക്കാന്‍ മാറ്റിവച്ചു. മൂന്ന് മണിക്ക് വീണ്ടും വാദം കേള്‍ക്കുമ്പോള്‍ വിഷയത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിരിക്കണമെനന്നും കോടതി നിര്‍ദേശിച്ചു. ഉച്ചയ്ക്ക് ശേഷം കോടതി വീണ്ടും വാദം കേട്ടു. വാദം പൂര്‍ത്തിയായ ശേഷം ഹര്‍ജി വിധി പറയാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വിധി പറയും. കഴിഞ്ഞ ഡിസംബറിലാണ് ഉത്തര്‍ പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ ലഖ്‌നൗവില്‍ പ്രദര്‍ശിപ്പിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയാണ്.

പ്രതികളുടെ പേര്, ഫോട്ടോ, വിലാസം എന്നിവയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സ്ത്രീകളുടെ പേരുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതോടെ പ്രതികള്‍ക്കെതിരെ ആക്രമണം ഉണ്ടായേക്കാമെന്ന പ്രചാരണമുണ്ടായി. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. പ്രതികള്‍ പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചുവെന്ന് കാണിച്ച് അവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടിയും യുപി സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.

English summary
Court raps UP govt for hoardings with photos of anti-CAA protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X