കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയ പ്രസംഗം; അമിത് ഷായുടെ കുറ്റപത്രം കോടതി മടക്കി

  • By Gokul
Google Oneindia Malayalam News

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന കേസില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരായി നല്‍കിയ കുറ്റപത്രം കോടതി മടക്കി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപത്രം മടക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു മുസഫര്‍നഗര്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

ഈ വര്‍ഷം ഏപ്രില്‍ 4നാണ് അമിത് ഷാ മുസഫര്‍നഗറില്‍ വിദ്വേഷ പ്രസംഗം നടത്തിയത്. മുസാഫര്‍ നഗറില്‍ നടന്ന കലാപത്തില്‍ ജാട്ട് സമുദായക്കാര്‍ തിരിച്ചടിക്കണമെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പ്രസംഗത്തെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ ഐ.പി.സി 153 എ വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 125 പ്രകാരവും കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

amit-shah

മതവിഭാഗങ്ങള്‍ക്കിടിയില്‍ വര്‍ഗീയ പ്രസംഗം നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും, അതുവഴി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചെന്നും അമിത് ഷായ്‌ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അമിത് ഷായ്ക്ക് നോട്ടീസ് അയക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു.

പ്രസംഗത്തിന്റെ വീഡിയോ പോലീസ് തെളിവായി സ്വീകരിച്ചു. ഇത് പ്രകാരമായിരുന്നു അന്വേഷണവും കുറ്റപത്രവും. ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനെതിരെ ഇത്തരത്തില്‍ ഒരു കുറ്റപത്രം തയ്യാറായത് വിവാദത്തിന് ഇട നല്‍കിയിരുന്നു. ബിജെപിയെ മനപൂര്‍വം കുടുക്കുകയാണെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആരോപണം.

English summary
UP court returns chargesheet against Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X