കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാംദേവിനെതിരായ അപകീര്‍ത്തികരമായ വീഡിയോകള്‍ നീക്കം ചെയ്യണം: ഫേസ്ബുക്കിനോട് നിര്‍ദേശിച്ച് കോടതി

  • By Desk
Google Oneindia Malayalam News

ദില്ലി: യോഗാ ഗുരു ബാബാ രാം ദേവിനെതിരായ വീഡിയോകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിന് നിര്‍ദേശം. ഡല്‍ഹി ഹൈക്കോടതിയാണ് രാം ദേവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോകള്‍ ഫേസ്ബുക്കില്‍ നിന്നും ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. ഗൂഗിള്‍, യൂട്യൂബ് എന്നീ വീഡിയോ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വീഡിയോയുടെ ലിങ്കുകള്‍ ഇതിനോടകം തന്നെ നീക്കം ചെയ്തതായും കോടതി ചൂണ്ടിക്കാട്ടി.

ബാബാ രാം ദേവിനും പതഞ്ജലിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളും ഭീഷണിയുമാണ് അജ്ഞാതനായ വ്യക്തി വീഡിയോയിലൂടെ നടത്തിയതെന്ന് കോടതി വീഡിയോ പരിശോധനയില്‍ കണ്ടെത്തി. ഗൂഗിള്‍, യൂട്യൂബ് എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് വീഡിയോയില്‍ വ്യക്തമാണ്. പതഞ്ജലിക്കെതിരായ വെറുപ്പും ഭീഷണിയും മാത്രമല്ല വീഡിയോയിലുള്ളത്, നിയമലംഘനത്തിന്റെ എല്ലാ അതിരുകളും ലംഘിച്ച വീഡിയോയാണതെന്നും കേസ് പരിഗണിക്കവെ ജസ്റ്റിസ് പ്രതിഭ എം സിംഗ് പറഞ്ഞു.

baba-ramdev-latest-


ഗൂഗിള്‍, യുട്യൂബ് എന്നിവരുടെ സ്റ്റാറ്റസ് നോക്കിയാല്‍, വീഡിയോ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ ഡൊമെയ്‌നില്‍ മാത്രമല്ല അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ആളുകള്‍ കണ്ടിട്ടുണ്ട്. വീഡിയോയിലേക്കുള്ള ലിങ്കുകള്‍ ഇനി അവരുടെ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകില്ലെന്ന് ഉറപ്പാക്കണമെന്നും ഫേസ്ബുക്കിന് നിര്‍ദേശമുണ്ട്. അതേ വീഡിയോ വീണ്ടും അപ് ലോഡ് ചെയ്തത് സംബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ വീഡിയോ നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ബാബാ രാം ദേവിനെയും പതഞ്ജലിയെയും അപകീര്‍ത്തിപ്പെടുത്തി അജ്ഞാതനായ ഒരാള്‍ അപ്ലോഡ് ചെയ്തിട്ടുള്ള ഒരു വീഡിയോയ്‌ക്കെതിരായി നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.

<strong>പുല്‍വാമ ആക്രമണം ബിജെപിക്ക് നേട്ടമാകുമോ? സംസ്ഥാനങ്ങളിലെ ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇങ്ങനെ... </strong>പുല്‍വാമ ആക്രമണം ബിജെപിക്ക് നേട്ടമാകുമോ? സംസ്ഥാനങ്ങളിലെ ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇങ്ങനെ...

രാംദേവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച വീഡിയോയിലേക്കുള്ള ലിങ്കുകള്‍ നീക്കം ചെയ്യുകയോ, തടയുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക്, ഗൂഗിള്‍, അതിന്റെ അനുബന്ധ സ്ഥാപനമായ യൂട്യൂബ്, ട്വിറ്റര്‍ എന്നിവര്‍ക്ക് ജനുവരി 24ന് ഡല്‍ഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. വീഡിയോ അപ്ലോഡുചെയ്ത വ്യക്തിയെ സംബന്ധിച്ച വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

English summary
court seeks removal of baba ramdev's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X