കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബിസി പട്ടിക: യോഗി ആദിത്യനാഥിന് അലഹബാദ് ഹൈക്കോടതിയുടെ തിരിച്ചടി, ഉപതിരഞ്ഞെടുപ്പ് നീക്കത്തിനിടെ!!

Google Oneindia Malayalam News

ലഖ്നൊ: ഒബിസി വിഭാഗത്തെ പട്ടിക ജാതി വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായി കോടതി. 17 ഒബിസി വിഭാഗങ്ങളെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടുത്താനും ക്വാട്ടയുടെ ആനുകൂല്യങ്ങളും ലദ്യമാക്കാനായിരുന്നു യോഗി ആദിത്യ നാഥിന്റെ നീക്കം. എന്നാൽ അലഹബാദ് ഹൈക്കോടതി ഇടപെട്ട് നീക്കത്തിന് തടയിടുകയായിരുന്നു. ഉത്തർപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അധികാരത്തിലിരിക്കുന്ന യോഗി സർക്കാരിന് തിരിച്ചടി നേരിടേണ്ടിവരുന്നത്. തിങ്കളാഴ്ചയാണ് അലഹബാദ് ഹൈക്കോടതി നീക്കം. സാമൂഹിക പ്രവർത്തകൻ ഗൊരഖ് പ്രസാദിന്റെ പരാതിയിലാണ് കോടതി വിഷയത്തിലിടപെട്ടത്.

മരട് ഫ്ലാറ്റ് പൊളിക്കാനുള്ള കമ്പനികളുടെ പട്ടിക തയ്യാറായെന്ന് നഗരസഭ: പട്ടികയിൽ 13 കമ്പനികൾ!!മരട് ഫ്ലാറ്റ് പൊളിക്കാനുള്ള കമ്പനികളുടെ പട്ടിക തയ്യാറായെന്ന് നഗരസഭ: പട്ടികയിൽ 13 കമ്പനികൾ!!

ഒബിസി വിഭാഗത്തിൽപ്പെടുന്ന കശ്യപ്, രാജ്ഭർ, ധിവർ, കുംഭാർ, കേവത്ത്, നിഷാദ്, മല്ലാ, പ്രജാപതി, ധിമർ, ബത്തം, തുർഹ, ഗോഡിയ, മാഞ്ചി, മച്ചുവ എന്നിവയുൾപ്പെടെ ഒബിസിയിൽ ഉൾപ്പെടുന്നവർക്ക് പട്ടിക ജാതി സർട്ടിക്കിഫിക്കറ്റ് നൽകാൻ കഴിഞ്ഞ ജൂണിലാണ് യുപി സർക്കാർ ഉത്തരവിട്ടത്. എന്നാൽ നടപടി ക്രമങ്ങൾ നടന്ന് ദിവസങ്ങൾക്ക് ശേഷവും ഇതേക്കുറിച്ച് ആരും അന്വേഷണങ്ങളുണ്ടായില്ലെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രൂക്ഷമായ വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു. ഉത്തർപ്രദേശിൽ 2022 തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ച് യോഗി സർക്കാർ ഒബിസി വിഭാഗങ്ങൾക്ക് മേൽക്കൈ നേടാൻ ശ്രമിക്കുകയാണെന്നും വിമർശനമുയർന്നിരുന്നു. യോഗി ആദിത്യനാഥിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി നേതാവ് അശോക് ഘെലോട്ട് വിമർശനവുമായി രംഗത്തെത്തിയത്.

yogi-1560936817-1

നേരത്തെ 2005ൽ മുലായം സിംഗ് യാദവ് മുഖ്യമന്ത്രിയായിരിക്കെ സമാജ് വാദി പാർട്ടി 11 സമുാദയങ്ങളെ പട്ടിക വിഭാഗത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ ഉത്തരവ് പിന്നീട് തടഞ്ഞുവെച്ചിരുന്നു. എന്നാൽ പിന്നീട് മായാവതിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉത്തരവ് റദ്ദാക്കുകയായിരുന്നു. നേരത്തെ തന്നെ പട്ടിക ജാതി വിഭാഗത്തിൽ നേരത്തെ തന്നെ നിരവധി വിഭാഗങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മായാവതി വ്യക്തമാക്കുന്നു.

നേരത്തെ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അഖിലേഷ് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. 32കാരനായ വിജയ് നിഷാദാണ് ഉത്തരവിനെതിരെ രംഗത്തെത്തിയത്. പട്ടിക ജാതിക്കാരുടെ ക്വാട്ട ഉയർത്തുന്ന കാര്യത്തിൽ തീരുമാനമാകുന്നതോടെ തനിക്ക് ലഭിക്കാനുള്ള സർക്കാർ ജോലി ലഭിക്കുന്നത് സംബന്ധിച്ച ചട്ടങ്ങളിൽ ഇളവ് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

English summary
Court Setback For Yogi Adityanath's Caste Move Before UP Bypolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X