മാഗി നൂഡില്‍സ് വീണ്ടും പരിശോധനയ്ക്ക് നിര്‍ദ്ദേശം
മുംബൈ: ജൂണ്‍ ആദ്യവാരം ഇന്ത്യയിലെമ്പാടും നിരോധിച്ച മാഗി നൂഡില്‍സ് വീണ്ടും പരിശോധിക്കാന്‍ മുംബൈ ഹൈക്കോടതി നിര്‍ദ്ദേശം. മാഗി കമ്പനിയായ നെസ്ലെയുടെ അപേക്ഷ പ്രകാരമാണ് കോടതി ഉത്തരവ്. അഞ്ചോളം ലാബുകളില്‍ നടത്തുന്ന ടെസ്റ്റ് നെസ്ലെയും ഫുഡ് സേഫ്റ്റി അതോറിറ്റിയും അംഗീകരിക്കേണ്ടിവന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മാഗിയില്‍ അനുവദനീയമായതിലും അധികം ലെഡ് കണ്ടെത്തിയതിനാലാണ് അത് നിരോധിക്കാന്‍ ഫുഡ് സേഫ്റ്റി റെഗുലേറ്റര്‍ ഉത്തരവിട്ടത്. ഇതേ തുടര്‍ന്ന് കോടിക്കണക്കിന് രൂപയുടെ മാഗി ഉത്പന്നങ്ങള്‍ നെസ്ലെ കമ്പനി കടകളില്‍ നിന്നും പിന്‍വലിക്കുകയും നശിപ്പിച്ചു കളയുകയും ചെയ്തു. കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചശേഷം മാഗി വീണ്ടും വിപണിയില്‍ ഇറക്കാനാണ് കമ്പനിയുടെ പരിപാടി.

ഇതിനായി, രാജ്യത്തെ വിവിധ ലാബുകളില്‍ നടത്തിയ ടെസ്റ്റ് ശരിയല്ലെന്നാണ് മാഗി കോടതിയില്‍ വാദിച്ചത്. ചില ലാബുകള്‍ക്ക് അംഗീകാരമില്ലെന്നും ചിലതിന് ശരിയായ പരിശോധനാ സംവിധാനം ഇല്ലെന്നുമായിരുന്നു നെസ്ലെയുടെ വാദം. ഇതേ തുര്‍ന്നാണ് മാഗി വീണ്ടും ടെസ്റ്റ് നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് വിവരം.
കോടതിയുടെ നിര്‍ദ്ദേശത്തെ സംബന്ധിച്ച് ഫുഡ് സേഫ്്റ്റി അതോറിറ്റി ശനിയാഴ്ച പ്രതികരിക്കും. ശരിയായ രീതിയില്‍ പരിശോധന നടത്തിയശേഷം മികച്ചതാണെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ വിപണിയിലേക്ക് തിരിച്ചുവരികയുള്ളൂ എന്നാണ് മാഗി നേരത്തെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, മാഗിയുടെ പുതിയ പരിശോധന നെസ്ലെയ്ക്ക് നിര്‍ണായമായിരിക്കും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications