കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരക്കഥ മോഷണം, സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് കോടതിയുടെ നോട്ടീസ്

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: ഉദയനാണു താരം എന്ന മലയാള ചലച്ചിത്രത്തിലൂടെയായിരുന്നു തിരക്കഥ മോഷണവും, അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത്. എന്നാല്‍, ശരിക്കും അങ്ങനെയുള്ള സംഭവങ്ങള്‍ ഒട്ടേറെ നടക്കുന്നുണ്ട്. തമിഴ് സിനിമാ ലോകത്തുനിന്നു അങ്ങനെയൊരു സംഭവം അടുത്തിടെ നടന്നൂവെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അഭിനയിച്ച ലിംഗ എന്ന ചിത്രത്തിനെതിരെയായിരുന്നു ആരോപണങ്ങള്‍. ലിംഗയുടെ തിരക്കഥ മോഷ്ടിച്ചെന്ന പരാതിയില്‍ കോടതി നടപടികള്‍ തുടങ്ങുകയും ചെയ്തു. രജനികാന്ത് ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കോടതിയുടെ നോട്ടീസ് ലഭിച്ചിരിക്കുകയാണ്.

lingaamoviereview

നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് കോടതിയുടെ നോട്ടീസ്. മധുര ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. കേസിന്റെ വിചാരണവേളയില്‍ രജനികാന്തും കോടതിയില്‍ ഹാജരാകേണ്ടി വരും. രജനികാന്ത്, സംവിധായകന്‍ കെഎസ് രവികുമാര്‍, നിര്‍മാതാവ് വെങ്കിടേശ് തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചത്.

ലിംഗ എന്ന ചിത്രം റിലീസ് ചെയ്യുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പാണ് തന്റെ തിരക്കഥ മോഷ്ടിച്ചെന്ന ആരോപണവുമായി രവിരത്തിനം രംഗത്തെത്തിയത്. 2014ലാണ് കേസ് നല്‍കുന്നത്. കേസ് പരിഗണിച്ച കോടതിയില്‍ സിനിമാ പ്രവര്‍ത്തകര്‍ അഞ്ച് കോടി രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും അഞ്ച് കോടി രൂപയുടെ ബാങ്ക് ഗ്യാരന്റിയും സമര്‍പ്പിക്കുകയുണ്ടായി. ഇതോടെയാണ് സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി ലഭിച്ചത്.

English summary
Actor Rajinikanth was summoned by a Madurai court in connection with the charge that the story of his film Lingaa was stolen from another writer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X