കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത-ആചാരങ്ങളിൽ കോടതി കൈകടത്താത്തതാണ് നല്ലതെന്ന് ഹൈക്കോടതി; നിരവധി ഭക്തർ കാത്തിരിക്കുന്ന ചടങ്ങ്...

Google Oneindia Malayalam News

ചെന്നൈ: മത ആചാരങ്ങളിലും വിശ്വാസങ്ങളിലും കേടതികൾ ഇടപടാതിരിക്കുന്നതാണ് നല്ലതെന്ന് മദ്രാസ് ഹൈക്കോടതി. ലക്ഷക്കണക്കിന് ഭക്തര്‍ കാത്തിരിക്കുന്ന ചടങ്ങ് എങ്ങനെയാണ് തടയുകയെന്ന് ജസ്റ്റിസുമാരായ വി പാര്‍ഥിപന്‍, കൃഷ്ണന്‍ രാമസാമി എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചു. മയിലാപൂര്‍ ശ്രീരംഗം മഠാധിപതിയായി യമുനാചാര്യര്‍ ചുമതലയേല്‍ക്കുന്നത് ചോദ്യം ചെയ്ത ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

<strong>എന്റെ വസ്ത്രം അയാള്‍ ഊരിയെറിഞ്ഞു... ബോളിവുഡ് സംഗീത സംവിധായകനെതിരെ മീ ടു വെളിപ്പെടുത്തല്‍!!</strong>എന്റെ വസ്ത്രം അയാള്‍ ഊരിയെറിഞ്ഞു... ബോളിവുഡ് സംഗീത സംവിധായകനെതിരെ മീ ടു വെളിപ്പെടുത്തല്‍!!

ശ്രീരംഗ മീത്തിന്റെ പന്ത്രണ്ടാമത് മഠാധിപതിയാകുന്ന യമുനാചാര്യരുടെ പട്ടാഭിഷേകം ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മഠ വിശ്വാസിയായ എസ് വെങ്കടവരദനാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ശബരിമലിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് സുപ്രീംകോടതി വിധിച്ചതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയുടെ ഇത്തരത്തിലുള്ള നിരീക്ഷണം പുറത്ത് വന്നിരിക്കുന്നത്.

ശബരിമല വിഷയം

ശബരിമല വിഷയം


ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശിക്കാമെന്നായിരുന്നു സുപ്രീംകോടതി വിധി. ഇതിനെതിരെ വൻ പ്രതിഷേധമാണ് ശബരിമലയലും മറ്റും നടന്നുകൊണ്ടിരിക്കുന്നത്. ശബരിമല പ്രദേശങ്ങളിൽ നിരോധനാജ്ഞപുറപ്പെടുവിക്കേണ്ടി വരെ വന്നു. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്താന്‍ ബിജെ.പി നേതാക്കളായ എഎന്‍ രാധാകൃഷണനും ജെആര്‍ പദ്മകുമാറും ഉള്‍പ്പെടെയുള്ള പത്തംഗം സംഘം അയ്യപ്പന്മാരുടെ വേഷത്തിൽ എത്തുകയായിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

ദക്ഷിണേന്ത്യയിലെ അയോധ്യ

ദക്ഷിണേന്ത്യയിലെ അയോധ്യ


ശബരിമലയെ ദക്ഷിണേന്ത്യയിലെ അയോധ്യയോടുപമിച്ച് വിശ്വഹിന്ദു പരിഷത്തും രംഗത്ത് വന്നതോടെ വിഷയം കൂടുതൽ വഷളായിരിക്കുകയാണ്. ശബരിമലയിലെ പ്രശ്‌നങ്ങളെ ബാബറിമസ്ജിദിനോട് താരതമ്യപ്പെടുത്തി സിപി.എം നേതാവ് സീതാറാം യെച്ചൂരി സംസാരിച്ചിരുന്നു. ഇതിന് പ്രതികരണമായാണ് വിഎച്ച്പി അയോധ്യയെ ഉപമിച്ച് രംഗത്തെത്തിയത്. സീതാറാം യെച്ചൂരി ശബരിമലയെ അയോധ്യാവിഷയത്തോട് ഉപമിച്ചത് വളരെ നന്നായി. കാരണം ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണ്. വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു.

ആചാരം സംരക്ഷിക്കാന്‍ പോരാടുന്നവർക്ക് നന്ദി

ആചാരം സംരക്ഷിക്കാന്‍ പോരാടുന്നവർക്ക് നന്ദി

പാരമ്പര്യവും മതവിശ്വാസവും ആചാരങ്ങളും ലംഘിക്കാന്‍ ശ്രമിക്കുന്നതിലൂടെ സിപിഎമ്മിന്റെ തനിനിറമാണ് പുറത്തു വരുന്നത്. കേരളത്തിലെ കന്യാസ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്ക് നേരെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഹിന്ദു നിയമനങ്ങള്‍ക്ക് എതിരേയും സിപിഎം കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല ക്ഷേത്രത്തിന്റെ ആചാരം സംരക്ഷിക്കാന്‍ പോരാടുന്ന ഭക്തരോട് വിഎച്ച്പി നന്ദി അറിയിക്കുകയാണെന്നും വിനോദ് ബന്‍സാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജാമ്യമില്ല...

ജാമ്യമില്ല...


അതേസമയം സമരത്തിന്റെ ഭാഗമായി അറസ്റ്റിലായ ശബരിമല തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേരുക, പൊലീസിന്റെ കര്‍ത്തവ്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിനെതിരെ കേസെടുത്തത്. ബുധനാഴ്ചയാണ് സന്നിധാനത്തുനിന്നും രാഹുല്‍ ഈശ്വറിനെ അറസ്റ്റു ചെയ്തത്. രാഹുല്‍ ഈശ്വറിനു പുറമേ അക്രമത്തില്‍ പങ്കാളിയായ 38 പേരെക്കൂടി പോലീസ് അന്ന് അറസ്റ്റു ചെയ്തിരുന്നു.

കോടതി ഇടപെടരുത്...

കോടതി ഇടപെടരുത്...


സുപ്രീംകോടതിയുടെ ശബരിമലവിഷയത്തിലെ വിധി വന്നതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതി ഇതുമായി സാമ്യമുള്ള മറ്റൊരു വിഷയത്തിൽ കോടതികൾ മത-ആചാരങ്ങളിൽ ഇടപെടരുതെന്ന നിരീക്ഷണം നടത്തിയിരിക്കുന്നതെന്നതെന്നത് ശ്രദ്ധേയമാണ്. ശ്രീരംഗ മീത്തിന്റെ പന്ത്രണ്ടാമത് മഠാധിപതിയാകുന്ന യമുനാചാര്യരുടെ പട്ടാഭിഷേകം ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മഠ വിശ്വാസിയായ എസ്.വെങ്കടവരദനാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

English summary
Courts should refrain from interfering in religious practices: Madras HC during a hearing on Srirangam mutt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X