കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുകെ വൈറസിനെതിരെ കോവാക്‌സിന്‍ ഫലപ്രദമെന്ന്‌ ഭാരത്‌ ബയോടെക്‌

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടിയന്തരാനുമതി ലഭിച്ച്‌ വിതരണം ആരംഭിച്ച ഭാരത്‌ ബയോടെക്കിന്റെ കോവാക്‌സിന്‍ വകഭേദം സംഭവിച്ച വൈറസുകളിലും ഫലപ്രദമാണെന്ന്‌ അവകാശവാദവുമായി ഭാരത്‌ ബയോടെക്ക്‌ കമ്പനി. വുഹാനില്‍ കണ്ടെത്തിയ വൈറസിനേക്കാള്‍ 70 ശതമാനം വേഗത്തില്‍ യുകെയില്‍ കണ്ടെത്തിയ വൈറസിനെ പ്രതിരോധിക്കാന്‍ ഭാരത്‌ ബയോടെക്കിന്റെ കോവാക്‌സിന്‌ ശേഷിയുള്ളതായി തെളിഞ്ഞതായി കമ്പനി അവകാശപ്പെട്ടു. പുതിയതായി പടര്‍ന്നു പിടിച്ച യുകെ വൈറസിനെ നേരിടാന്‍ തങ്ങളുടെ വാക്‌സിന്‍ ഫലപ്രദമാണെന്ന്‌ അമേരിക്കയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍മാരായ മൊഡേണ അവകാശപ്പെട്ടിരുന്നു.

യുകെയിലെ പുതിയയിനം വൈറസിനെ പ്രതിരോധിക്കാന്‍ കോവാക്‌സിന്‌ കഴിയുന്നുണ്ട്‌ ഭാരത്‌ ബോയടെക്ക്‌ ചൊവ്വാഴ്‌ച്ച ട്വീറ്റ്‌ ചെയ്‌തു.കോവാക്‌സിന്‍ സ്വീകരിച്ച 26 പേരില്‍ നിന്നും സ്രവം സ്വീകരിച്ച്‌ ഇത്‌ യുകെയിലെ പുതിയ വൈറസിനെതിരെ പരീക്ഷിച്ചപ്പോഴാണ്‌ വൈറസ്‌ നിര്‍വീര്യമാകുന്നതായി കണ്ടെത്തിയത്‌. വാക്‌സിന്‍ സ്വീകരിച്ച വ്യ്‌കതികള്‍ക്ക്‌ വകഭേദം സംഭവിച്ച രണ്ട്‌ വൈറസുകളിലും ഒരേ രീതിയില്‍ പ്രതിരോധിക്കുന്നതായി കണ്ടെത്തി.

covaxin

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചിന്റെയും നാഷ്‌ണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌‌ ഓഫ്‌ വൈറോളജിയുടേയും സഹായത്തോടെ ഭാരത്‌ ബയോടെക്‌ പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തതാണ്‌ കോവാക്‌സിന്‍. മൂന്നാം പരിക്ഷണ ഘട്ടത്തിലുള്ള ഭാരത്‌ ബയോടെക്കിന്റെ കോവാക്‌സിന്‌ സാഹചര്യം പരിഗണിച്ച്‌ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഇന്ത്യ നല്‍കുകയായിരുന്നു. പരീക്ഷണ ഘട്ടം പൂര്‍ത്തിയാക്കുന്നതിന്‌ മുന്നേ കോവാക്‌സിന്‌ അനുമതി നല്‍കിയതില്‍ രാജ്യത്ത്‌ നിന്നുതന്നെ പലരും വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
സാധാരണ കൊവിഡ്‌ വൈറസിനേക്കാള്‍ 70ശതമാനം വേഗത്തില്‍ പടരുന്ന യുകെ വൈറസ്‌ യുകെക്കു പുറമേ നിരവധി രാജ്യങ്ങളില്‍ ഇതിനോടകം പടര്‍ന്നു കഴിഞ്ഞ. ബ്രിട്ടണില്‍ പുതിയ വൈറസ്‌ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന്‌ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്‌. നെതര്‍ലന്റസ്‌,ആസ്‌ട്രേലിയ,ഇറ്റലി, സ്വിറ്റ്‌സര്‍ലന്റ്‌, ജര്‍മ്മനി, കാനഡ, ജപ്പാന്‍, ലബനന്‍, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളിലും നിലവില്‍ യുകെ വൈറസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. . ഇന്ത്യില്‍ 150തിലധികം യുകെ വൈറസ്‌ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. നേരത്തെ യുകെയില്‍ പുതിയ വൈറസ്‌ രോഗം റിപ്പോര്‍ട്ട്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ഡിസംബര്‍ 23മുതല്‍ ജനുവരി 7വരെ യുകെയില്‍ നിന്ന്‌ ഇന്ത്യയിലേക്കും തിച്ചുമുള്ള വിമാന സര്‍വീസുകള്‍ താല്‍കാലികമായി റദ്ദാക്കിയിരുന്നു.

Recommended Video

cmsvideo
രണ്ട് ഡോക്ടര്‍മാര്‍ വാക്‌സിന്‍ എടുക്കുന്നതായി അഭിനയിക്കുന്ന വീഡിയോ | Oneindia Malayalam

English summary
Covaxin is effective against new covid 19 uk strain clamed Bharat biotech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X