കോവാക്‌സിന് അടിയന്തിര ഉപയോഗത്തിന് അനുമതിയില്ല; കൂടുതല്‍ വ്യക്തതകള്‍ തേടി ഡബ്ല്യുഎച്ച്ഒ
ന്യൂഡല്‍ഹി: അന്താരാഷ്ട്ര രാജ്യങ്ങളില്‍ കോവാക്‌സിന് അനുമതി ലഭിക്കാത്തതിനാല്‍ കൂടുതല്‍ വ്യക്തതകള്‍ തേടി ലോകാരോഗ്യ സംഘടന. കോവാക്‌സിന്റെ അന്തിമ വിലയിരുത്തലിനായി നവമ്പര്‍ മൂന്നിന് യോഗം ചേരുമെന്നാണ് വിവരം. കോവാക്‌സിന്‍ വികസിപ്പിച്ച ഭാരത് ബയോടെക്ക് എന്ന ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി കോവാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് ഉപയോഗിക്കുന്ന വാക്‌സിനുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ലോകാരോഗ്യ സംഘടനയോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

അടിയന്തിര ഉപയോഗ ലിസ്റ്റിനായി കോവാക്‌സിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിന് സാങ്കേതിക ഉപദേശക സംഘം ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഈ ആഴ്ച അവസാനത്തോടെഭാരത് ബയോടെക്കില്‍ നിന്ന് വിശദീകരണങ്ങള്‍ ലഭിക്കുമെന്ന് സാങ്കേതിക ഉപദേശക സംഘം പ്രതീക്ഷിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കൂടാതെ അന്തിമ റിസ്‌ക്-ബെനിഫിറ്റ് വിലയിരുത്തലിനായി നവംബര്‍ 3ന് വീണ്ടും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. അടിയന്തര ഉപയോഗ ലിസ്റ്റിംഗിനായി എല്ലാ ഡാറ്റയും അവലോകനം ചെയ്യുന്ന സാങ്കേതിക ഉപദേശക സംഘം കോവാക്‌സിനിലും അത്തരം ഡാറ്റകള്‍ അവലോകനം ചെയ്യുകയാണെന്ന് ലേകാരോഗ്യ സംഘടന വക്താവ് ഡോക്ടര്‍ മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞിരുന്നു.
കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം
കോവാക്‌സിന്‍ സ്വീകരിച്ചവരിലൂടെ 77.8 ശതമാനം ഫലപ്രാപ്തിയും പുതിയ ഡെല്‍റ്റ വകഭേദത്തിനെതിരെ 65.2 ശതമാനം സംരക്ഷണവും നല്‍കാന്‍ സാധിക്കുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു. ഭാഗത് ബയോടെക്കിന്റെ കോവാക്‌സിന്‍, ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയുടെ കോവി ശീല്‍ഡ് എന്നിവയാണ് ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന വാക്‌സിനുകള്‍. അടിയന്തിര ഉപയോഗത്തിനായി ബയോ എന്‍ ടെക്കിന്റെ പിഫിസര്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അസ്ട്ര സെനേക്ക, ജോണ്‍സണ്‍, ആന്റ് ജോണ്‍സണിന്റെ ജാന്‍സീന്‍, മോഡേണ, സിനമോഫാം എന്നീ വാക്‌സിനുകള്‍ക്ക് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിട്ടുണ്ട്. അടിയന്തിര ഉപയോഗത്തിനായി ഒരു വാക്‌സിന്‍ ശുപാര്‍ശ ചെയ്യുന്നതിനുമുമ്പ് കോവാക്‌സിന്‍ സുരക്ഷിതമാണെന്ന് ഉറ്പപാക്കാന്‍ നന്നായി വിലയിരുത്തേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. വാക്സിന്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനിക്ക് വാക്സിന്റെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി, താഴ്ന്ന, ഇടത്തരം വിഭാഗങ്ങള്‍ക്കുള്ള അനുയോജ്യത എന്നിവ വിലയിരുത്തുന്നതിന് ലോകാരോഗ്യ സംഘടനയ്ക്ക് ആവശ്യമായ ഡാറ്റ എത്ര വേഗത്തില്‍ നല്‍കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ അടിയന്തര ഉപയോഗ ലിസ്റ്റിംഗ് നടപടിക്രമത്തിന്റെ സമയപരിധിയെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications