കൊവാക്സിൻ ഉത്പാദനം വർധിപ്പിക്കുമെന്ന് ഭാരത് ബയോടെക്
ദില്ലി; വാക്സിൻ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ കൊവാക്സിൻ ഉത്പാദനം ഉയർത്താൻ തിരുമാനിച്ചതായി നിർമ്മാതാക്കളായ ഭാരത് ബയോടെക്. ഗുജറാത്തിലെ അങ്കലേശ്വറില്‍ അമേരിക്കന്‍ വാക്‌സിന്‍ ഉല്‍പാദന കമ്പനിയായ കൈറോണ്‍ ബെഹ്‌റിങ് എന്ന കമ്പനിയുമായി ചേർന്ന് 200 മില്യൺ ഡോസ് നിർമ്മിക്കാനാണ് തിരുമാനമെന്ന് കമ്പനി വ്യക്തമാക്കി.

സെപ്റ്റംബറോടെ അങ്കലേശ്വറില്‍നിന്ന് വാക്‌സിന്‍ പുറത്തിറക്കി തുടങ്ങുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. 2021 അവസാനത്തോടെ 100 കോടി ഡോസ് വാക്‌സീന്‍ ഉല്‍പാദനം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. നിലവിൽ ഹൈദരാബാദിലും ബെംഗളൂരിവിലും വാക്സിൻ ഉത്പാദനം നടക്കുന്നുണ്ട്.
അതേസമയം മൂന്നാം തരംഗത്തിന് സാധ്യതകളുണ്ടെന്ന മുന്നറിയിപ്പുകള്‍ക്കിടെയും രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ മന്ദഗതിയില്‍ ആണെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ ആഴ്ച ദിവസം ശരാശരി 11.66 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ നടത്തിയതെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നു. മാര്‍ച്ച് 14-ന് ശേഷമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് ശരാശരിക്കും താഴെയാണ്.












Click it and Unblock the Notifications