Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവാക്‌സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള പഠനം; തങ്ങള്‍ക്ക് ബന്ധമില്ലെന്ന്‌ ഐസിഎംആർ,വിമർശനം

ന്യൂഡൽഹി: കോവിഡ് വാക്‌സിനായ കോവാക്‌സിന്റൈ പാർശ്വ ഫലങ്ങളെക്കുറിച്ച് ബനാറസ് ഹിന്ദു സർവകലാശാലയിലെ രണ്ട് പ്രൊഫസർമാർ നടത്തിയ പഠനത്തെ വിമർശിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ഇന്ത്യൻ നിർമ്മിത കോവാക്സിൻ കോവിഡ് 19 വാക്‌സിൻ സ്വീകരിച്ച 926 വ്യക്തികളിൽ മൂന്നിലൊന്ന് പേരും ഗുരുതരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നാണ് പഠനത്തിൽ പറയുന്നത്. സർവേയിൽ പങ്കെടുത്തവരിൽ ഒരു ശതമാനം പേർ പക്ഷാഘാതവും കൈകളിലും കാലുകളിലും ഞരമ്പുകൾക്ക് ബലഹീനത ഉണ്ടാക്കുന്ന ഗില്ലിൻ-ബാരെ സിൻഡ്രോം എന്ന രോ​ഗവും റിപ്പോർട്ട് ചെയ്തതായി പഠനം അവകാശപ്പെടുന്നു.

2022 ജനുവരിക്കും 2023 ഓ​ഗസ്റ്റിനും ഇടയിൽ നടത്തിയ പഠനത്തിൽ 50 ശതമാനവും ശ്വാസകോശ സംബന്ധമായ അണുബാധകളെക്കുറിച്ച് പരാതിപ്പെടുന്നുവെന്നും 30 ശതമാനം പേർക്ക് ത്വക്ക്, നാഡീവ്യവസ്ഥയുടെ തകരാറുകൾ മുതൽ അസ്ഥി, പേശി പ്രശ്നങ്ങൾ വരെയുള്ള വിവിധതരം ശാരീരിക പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തായും പഠനം അവകാശപ്പെടുന്നു.

covid

പ്രതികരിച്ചവരിൽ 10.5 ശതമാനം പേരിൽ പ്രത്യേകിച്ചും, കൗമാരക്കാർക്കും മുതിർന്നവർക്കും ഇടയിൽ പുതിയതായി പ്രത്യക്ഷപ്പെടുന്ന ത്വക്ക്, സബ്ക്യുട്ടേനിയസ് ഡിസോർഡേഴ്സ് എന്നിവയും 10.2 ശതമാനം പേരിൽ നാഡീവ്യൂഹത്തെക്കുറിച്ചുള്ള ആശങ്കകളും റിപ്പോർട്ട് ചെയ്തതായും പറയുന്നു. സ്ത്രീകളിൽ, 4.6 ശതമാനം പേർ ആർത്തവ ക്രമക്കേടുകളുണ്ടെന്ന് പ്രതികരിച്ചതായും പഠനം പറയുന്നു. എന്നാൽ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ഐ സി എം ആർ പഠനത്തെ വിമർശിക്കുന്നു.

ഈ പഠനത്തിനായി സ്വീകരിച്ച വിവരശേഖരണ രീതിയെ ഐ സി എം ആർ ഡയറക്ടർ ജനറൽ രാജീവ് ബഹൽ വിമർശിക്കുന്നുണ്ട്. വാക്സിനേഷൻ കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം പഠനത്തിൽ പങ്കെടുക്കുന്നവരെ ടെലിഫോൺ വഴി ബന്ധപ്പെടുകയും അവരുടെ പ്രതികരണങ്ങൾ മെഡിക്കൽ റെക്കോർഡുകൾ വഴിയോ ഡോക്ടർമാരുടെ പരിശോധനയിലൂടെയോ സ്ഥിരീകരിക്കാതെ രേഖപ്പെടുത്തുകയും ചെയ്തുവെന്നാണ് വിമർശനം.

ഇന്ത്യ വികസിപ്പിച്ച വാക്സിനിൽ നിന്നുള്ള പാർശ്വഫലങ്ങൾ അവകാശപ്പെടുന്ന പഠനവുമായി ഐ സി എം ആർ ബന്ധപ്പെട്ടിട്ടില്ലെന്നും പഠന രചയിതാക്കൾക്ക് സാങ്കേതികമോ സാമ്പത്തികമോ ആയ ഒരു പിന്തുണയും നൽകിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഐ സി എം ആറിനെ ഉദ്ധരിച്ച ഭാ​ഗം നീക്കം ചെയ്യാൻ പഠന രചയിതാക്കളോടും പ്രസാധകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഐ സി എം ആറിനെ ഉദ്ധരിച്ച് പറയുന്ന ഭാ​ഗം തിരുത്തുന്നതിൽ പിഴവ് വരുത്തിയാൽ‍ നിയമനടപടി സ്വീകരിക്കുന്നതിലേക്ക് കടക്കുമെന്നും പറയുന്നു.

അതേ സമയം തങ്ങളുടെ കണ്ടെത്തലുകൾ BBV152 (Covaxin) ലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും അത് വൈറൽ വെക്റ്റർ അല്ലെങ്കിൽ mRNA വാക്സിനുകളിലേക്ക് ബന്ധപ്പെടുത്താൻ പാടില്ലെന്നുമാണ് പഠനം നടത്തിയവർ പറയുന്നത്. പഠനം പ്രാഥമികമായി കൗമാരക്കാരിലാണ് നടത്തിയതെന്നും മുതിർന്നവരുടെ സാമ്പിൾ വലിപ്പം താരതമ്യേന ചെറുതായിരുന്നുവെന്നും പഠനം നടത്തിയവർ പറയുന്നു. മുതിർന്നവരിൽ BBV152ന്റെ ദീർഘകാല സുരക്ഷ മനസ്സിലാക്കാൻ മുതിർന്നവരെ അടിസ്ഥാനമാക്കിയുള്ള വലിയ പഠനങ്ങൾ ആവശ്യമാണെന്നും പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+