വാക്സിന് വിലയിട്ട് ഭാരത് ബയോടെക്: സംസ്ഥാനങ്ങള്‍ക്ക് 600 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപ
ദില്ലി: രാജ്യം കൊവിഡ് ഭീഷണിയിലായിരിക്കെ കൊവിഡ് വാക്സിന്റെ വില പ്രഖ്യാപിച്ച് ഭാരത് ബയോടെക്. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് കോവിഷീൽഡ് വാക്സിൻ ഓരോ ഡോസിന്റെ 400 രൂപയ്ക്കും ഒരു സംസ്ഥാനങ്ങൾക്കും 600 രൂപയ്ക്കും 1,200 രൂപയ്ക്ക് സ്വകാര്യ ആശുപത്രികൾക്കും വിൽക്കും. കയറ്റുമതി ചെയ്യുന്ന ഡോസുകള്‍ക്ക് 15 മുതല്‍ 20 ഡോളര്‍ വരെ ഈടാക്കും. കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി.
ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് കോവാക്സിന്റെ നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാറുകൾക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 1200 രൂപ നിരക്കിലുമാണ് വാക്‌സിൻ വിതരണം ചെയ്യുക. രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഡോസിന് 15-20 ഡോളർ വരെയാവും ഈടാക്കുകയെന്ന് കമ്പനി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

മേയ് 1 മുതൽ 18 വയസ് പൂർത്തിയായവർക്ക് വാക്സിന്‍ നൽകാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ വാക്സിന് പലതരത്തിൽ വില ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതുവരെ കേന്ദ്രം സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നേരിട്ടു വാങ്ങുന്ന കോവിഷീൽഡ് വാക്സീനും ഭാരത് ബയോടെക്കിൽനിന്നു വാങ്ങുന്ന കോവാക്സീനും സംസ്ഥാനങ്ങൾക്കു സൗജന്യമായി വിതരണം ചെയ്തിരുന്നത്.
കേന്ദ്രം നയം പരിഷ്കരിച്ചതോടെ കമ്പനി ഉൽപ്പാദിപ്പിക്കുന്നതിൽ 50% വാക്സിന്‍ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും കമ്പനികളിൽനിന്നു നേരിട്ടു വാങ്ങാനാവും. ഇങ്ങനെ വിൽക്കുന്ന വാക്സീൻ ഡോസ് ഒന്നിന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങളിൽ നിന്ന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയുമാണ് ഈടാക്കുക. അതേ സമയം ഇതേ വാക്സീൻ കേന്ദ്രത്തിന് 150 രൂപയ്ക്കുമാണ് കമ്പനി വിൽക്കുക.












Click it and Unblock the Notifications