കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവാക്‌സിന്‍ മൃഗങ്ങളിലെ പരീക്ഷണം വിജയം; രോഗ പ്രതിരോധ ശേഷി പ്രകടമാക്കി

Google Oneindia Malayalam News

ദില്ലി: മൃഗങ്ങളിലെ പരീക്ഷണത്തില്‍ വിജയം കണ്ട് കൊവിഡ് വാക്‌സിനായ കോവാക്‌സിന്‍. ഐസിഎംആറും ഭാരത് ബയോടെക് ഇന്റര്‍നാഷണലും തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കോ വാക്‌സിന്‍ ഇന്ത്യയിലൂടനീളം 12 ഇടങ്ങളിലാണ് പരീക്ഷിക്കുന്നത്. ഒന്നാം ഘട്ടം പരീക്ഷണം പ്രജോദനം നല്‍കുന്നതാണ്.

കൊവിഡ് വാക്‌സില്‍ മൃഗങ്ങളില്‍ രോഗ പ്രതിരോധ ശേഷി പ്രകടമാക്കിയതോടെ ഇന്ത്യയിലെ ഒന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങൡ വിജയം കണ്ടു.

corona

വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് കമ്പനി ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രാഥമിക ഫലം സുരക്ഷിതമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 12 ഇടങ്ങളിലായി 375 വളണ്ടിയര്‍മാരിലാണ് ആദ്യഘട്ടത്തില്‍ പരീക്ഷണം നടത്തിയത്. രണ്ട് ഡോസ് വാക്‌സിന്‍ ആയിരുന്നു ആദ്യഘട്ടത്തില്‍ നല്‍കിയത്. ഇത് സുരക്ഷിതമാണെന്ന് അറിയിച്ചിരുന്നു. പിന്നാലെ രണ്ടാം ഘട്ട വാക്‌സിന്‍ പരീക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
60 ദിവസത്തിനുള്ളില്‍ കൊച്ചിയിലെ മരുന്ന് പരീക്ഷിക്കും | Oneindia Malayalam

അതേസമയം കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ആളുകളെ തെരഞ്ഞെടുക്കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ത്തി വെച്ചിരിക്കുകയാണ്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ ഇന്ത്യയുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനം. കഴിഞ്ഞ ദിവസം കൊവിഡ് വാക്‌സിന്‍ കുത്തി വെച്ച ഒരാളില്‍ അജ്ഞാത രോഗം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നടത്തുന്ന പരീക്ഷണങ്ങളില്‍ പ്രശ്‌നമില്ലാത്തതിനാല്‍ തുടരാനായിരുന്നു തീരുമാനം. എന്നാല്‍ ഡിജിസിഐ ഇടപെട്ടാണ് പരീക്ഷണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 97570 പുതിയ രോഗികള്‍; രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 46 ലക്ഷം കടന്നുകഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 97570 പുതിയ രോഗികള്‍; രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 46 ലക്ഷം കടന്നു

രാജ്യത്ത് യുദ്ധ സമാന സാഹചര്യം; ആംആദ്മി രാഷ്ട്രീയം കളിക്കുകയാണെന്ന് അമരീന്ദര്‍ സിംഗ്രാജ്യത്ത് യുദ്ധ സമാന സാഹചര്യം; ആംആദ്മി രാഷ്ട്രീയം കളിക്കുകയാണെന്ന് അമരീന്ദര്‍ സിംഗ്

English summary
Covaxin vaccination as been shown to be successful in in non-human primates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X