കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനം: ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള ഇന്ത്യ-യുകെ യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ

Google Oneindia Malayalam News

ദില്ലി: കൊവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള ഇന്ത്യ-യുകെ വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. യാത്രാ വിലക്കുള്ള ചുവന്ന പട്ടികയിലുള്ള രാജ്യങ്ങളില്‍ ബ്രിട്ടന്‍ കഴിഞ്ഞ ദിവസം ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരുന്നു. രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം കണക്കിലെടുത്താണ് വെള്ളിയാഴ്ച മുതല്‍ ബ്രിട്ടന്‍ ഇന്ത്യന്‍ വിലക്കുള്ള രാജ്യങ്ങളുടെ ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

air india

അതേസമയം, ഇപ്പോള്‍ റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് പുതുക്കിയ തീയതി പിന്നീട് നല്‍കുന്നതും റീഫണ്ട് തുടങ്ങിയ വിഷയങ്ങളില്‍ അദികം വൈകാതെ തീരുമാനമുണ്ടാകുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. ഇതിനിടെ രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 2,95,041 പേര്‍ക്കുകൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം

ഇനി വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമെന്നാണ് സൂചന. അതേസമയം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,67,457 പേര്‍ രോഗമുക്തി നേടി. നിലവില്‍ 21,57,538 പേരാണ് കോവിഡ് ബാധിതരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയിലുള്ളത്. ഇതുവരെ ഇന്ത്യയില്‍ മാത്രം 1,56,16,130 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,32,76,039 പേര്‍ രോഗമുക്തി നേടി. 1,82,553 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറില്‍ 2023 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു.

പാര്‍ട്ടി വെയറില്‍ അതി സുന്ദരിയായി ഹെബ്ബാ പട്ടേല്‍, വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
8,000 jumbo jets needed to deliver doses globally, says IATA | Oneindia Malayalam

English summary
Covid 19: Air India has canceled India-UK flights from April 24 to 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X