കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കൊവിഡ് കുതിക്കുന്നു; പാര്‍ലമെന്റ് ശീതകാല സമ്മേളനം ഒഴിവാക്കാന്‍ സാധ്യത

Google Oneindia Malayalam News

ദില്ലി: കൊവിഡ് വ്യാപനം ദില്ലിയില്‍ രൂക്ഷമായി തുടരുകയാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. ഗുരുതരമായ സാഹചര്യമാണ് തലസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് നിതി അയോഗ് വിലയിരുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 8500 പുതിയ കൊവിഡ് കേസുകളാണ് ദില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നവംബര്‍ മൂന്നാം ആഴ്ച ആരംഭിക്കുന്ന വര്‍ഷത്തിലെ അവസാന സമ്മേളനം സംബന്ധിച്ച് കേന്ദ്രം ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ല.

covid

ശീതകാല സമ്മേളനം ഒഴിവാക്കി ജനുവരി അവസാനം നടക്കുന്ന ബഡ്ജറ്റ് സമ്മേളനത്തിലേക്ക് പാര്‍ലമെന്റ് കടന്നേക്കുമെന്നാണ് സൂചന. ഇത്തവണ ശീതകാല സമ്മേളനം ഒഴിവാക്കുകയാണെങ്കില്‍ അത് അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഒന്നായിരിക്കും. ഇതിന് മുമ്പ് 1975, 1979,1984 എന്നീ വര്‍ഷങ്ങളില്‍ ശീതകാല സമ്മേളനം ഉണ്ടായിരുന്നില്ല. മൂന്ന് ആഴ്ചത്തോളമാണ് പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം നടക്കുക.

ലോകത്ത് തന്നെ ഏറ്റവും മോശമായ രീതിയില്‍ കൊവിഡ് ബാധിച്ച നഗരങ്ങളിലൊന്നായി ദില്ലി ഇപ്പോള്‍ മാറുകയെന്നാണ് സൂചന. കഴിഞ്ഞ ഒരാല്ചയില്‍ ഓരോ മണിക്കൂറും നാല് പേര്‍ക്ക് വീതമാണ് കൊവിഡ് ബാധിച്ച് ജീവഹാനി സംഭവിച്ചത്. നവംബറില്‍ ഇതുവരെ 1103 പേരാണ് മരിച്ചത്. ദില്ലിയിലെ ദിവസേനയുള്ള കോവിഡ് നമ്പറുകള്‍ ആഗോളതലത്തില്‍ ഏതൊരു നഗരവും നേരിട്ട ഏറ്റവും മോശം 10 ദിവസങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടന്റെ ഇന്നത്തെ അവസ്ഥ ദയനീയം; ചികില്‍സയ്ക്ക് പണില്ല, സഹായിക്കണംപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടന്റെ ഇന്നത്തെ അവസ്ഥ ദയനീയം; ചികില്‍സയ്ക്ക് പണില്ല, സഹായിക്കണം

ദില്ലിയില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസം മുമ്പ് അടിയന്തര യോഗം വിളിച്ചിരുന്നു.സംസ്ഥാനത്തിന് കൂടുതല്‍ സഹായങ്ങള്‍ കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. എംസിഡി ആശുപത്രികള്‍ കൊവിഡ് ആശുപത്രികളാക്കും. പ്രധാന സ്‌പോട്ടുകളില്‍ ഐസിഎംആറിന്റെ മൊബൈല്‍ ടെസ്റ്റിങ്ങ് വാനുകള്‍ ഏര്‍പ്പെടുത്തും.കണ്ടെയ്ന്‍മെന്റ് സോണുകള്‍ തിരിക്കുന്നതും, കോണ്‍ടാക്ട് ട്രയ്‌സിങ്ങ്, ക്വാറന്റൈന്‍, സ്‌ക്രീനിങ്ങ് എന്നിവ ഊര്‍ജ്ജിതമാക്കും. സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സില്‍ നിന്നുള്ള കൂടുതല്‍ ഡോക്ടര്‍മാരെ ദില്ലിയില്‍ വ്യോമമാര്‍ഗംഅടിയന്തരമായി എത്തിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Vaccine Will Not Be Enough To Stop Pandemic: WHO Chief | Oneindia Malayalam

ഡിഎംകെ പിളരുന്നു; ഒരു വിഭാഗം ബിജെപിക്കൊപ്പം, തമിഴ്‌നാട്ടില്‍ വന്‍ ട്വിസ്റ്റ്, അമിത് ഷാ-അഴഗിരി ചര്‍ചഡിഎംകെ പിളരുന്നു; ഒരു വിഭാഗം ബിജെപിക്കൊപ്പം, തമിഴ്‌നാട്ടില്‍ വന്‍ ട്വിസ്റ്റ്, അമിത് ഷാ-അഴഗിരി ചര്‍ച

തിവാരി ബിജെപിയുടെ സഹായി, ആര്‍ജെഡി വോട്ടുബാങ്കിനായി രാഷ്ട്രീയം കളിക്കരുതെന്ന് കോണ്‍ഗ്രസ്തിവാരി ബിജെപിയുടെ സഹായി, ആര്‍ജെഡി വോട്ടുബാങ്കിനായി രാഷ്ട്രീയം കളിക്കരുതെന്ന് കോണ്‍ഗ്രസ്

English summary
Covid 19 cases are rise in Delhi; Parliament is likely to skip the winter session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X