കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡില്‍ ഉലഞ്ഞ് ദില്ലി; 24 മണിക്കൂറില്‍ ഏറ്റവും കൂടിയ നിരക്ക്; രോഗ ബാധിതര്‍ 15000 കടന്നു

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കയുണ്ടാക്കുന്ന വര്‍ധനവ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ദില്ലിയില്‍ 792 പേര്‍ക്കാണ് കൊവിഡ് ബാധിച്ചരിക്കുന്നത്. ആദ്യമായാണ് ദില്ലിയില്‍ ഒറ്റ ദിവസത്തില്‍ ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യതലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ചായിരം കടന്നിരിക്കുകയാണ്. നിലവില്‍ 15,257 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

delhi

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ദില്ലിയില്‍ 310 പേരാണ് രോഗമുക്തി നേടിയത്. ദില്ലിയില്‍ ഇതുവരേയും 7264 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. ദില്ലിക്ക് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാന്‍, എന്നീ സംസ്ഥാനങ്ങൡലാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്.

പത്ത് ദിവസം കൊണ്ടാണ് ദില്ലിയില്‍ കൊവിഡ് രോഗികള്‍ പതിനഞ്ചായിരത്തിലെത്തുന്നത്. മെയ് 16 വ രെ ദില്ലിയില്‍ കൊവിഡ് ബാധിതരുടെ എണ്ണ 9000 ആണ്.ദില്ലിയില്‍ തിങ്കളാഴ്ച്ച 635 പേര്‍ക്കും ചൊവ്വാഴ്ച്ച 412 പേര്‍ക്കുമായിരുന്നു കൊറോണ സ്ഥിരീകരിച്ചത്.

മെയ് 31 ന് നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ ദില്ലിയില്‍ മെട്രോ സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് അറിയിച്ചിരുന്നു. മാര്‍ച്ച് 24 ന് രാജ്യത്ത് ആദ്യഘട്ട ലോക്ക്ഡണ്‍ പ്രഖ്യാപിച്ചതോടെയായിരുന്നു മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗതം നിര്‍ത്തി വെച്ചത്.

നേരത്തേ ദില്ലിയിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജനങ്ങളില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ ആവശ്യപ്പെട്ടിരുന്നത് മെട്രോ സര്‍വ്വീസ് പുനഃരാരംഭിക്കണമെന്നാണ്. നാലാംഘട്ട ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതിന് പിന്നാലെ ദില്ലിയില്‍ രണ്ട് പേരെ അനുവദിക്കുന്ന രീതിയില്‍ ടാക്‌സി സര്‍വ്വീസുകള്‍ പുനഃരാരംഭിച്ചിരുന്നു.

രാജ്യത്തും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.5 ലക്ഷം കടന്നിരിക്കുകയാണ്. 6387 പേര്‍ക്കാണ് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടാനാണ് സാധ്യത. ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി കേന്ദ്രം നീട്ടിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുകയാണെങ്കില്‍ നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആലപ്പുഴയില്‍ ഇന്ന് ഏഴ് കൊവിഡ് കേസുകള്‍, നാല് പേര്‍ പ്രവാസികള്‍, ഒരാള്‍ക്ക് രോഗമുക്തിആലപ്പുഴയില്‍ ഇന്ന് ഏഴ് കൊവിഡ് കേസുകള്‍, നാല് പേര്‍ പ്രവാസികള്‍, ഒരാള്‍ക്ക് രോഗമുക്തി

English summary
Covid-19 Cases Crossed 15000 In Delhi; 792 New Cases in 24 Hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X