Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യം കൂടുതല്‍ ജാഗ്രതയിലേക്ക്; കൊവിഡ് രോഗികള്‍ 1,25000 കടന്നു; ഒറ്റ ദിവസം 6654 രോഗികള്‍

ദില്ലി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമ്പോഴും ആഗോളതലത്തില്‍ തന്നെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുകയാണ്. ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 54 ലക്ഷത്തിലേക്ക് എത്തുകയാണ്. ഒരു ലക്ഷത്തിനടുത്താണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്തില്‍ കൊവിഡ് ബാധിച്ച് ഇതുവരേയും 338,172 പേര്‍ മരണപ്പെട്ടു.

ഇന്ത്യയിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ദിനം പ്രതി അഞ്ചായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതാണ് ആരോഗ്യ വകുപ്പിനെയും ജനങ്ങളേയും പരിഭ്രാന്തരാക്കുന്നത്. രാജ്യത്തെ കൊവിഡ് സ്ഥിതി കൂടുതല്‍ തീവ്രമാകുമെന്ന ആശങ്ക ആരോഗ്യമന്ത്രാലയം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ കൊവിഡ് കണക്കുകള്‍ ഇപ്രകാരമാണ്.

ഇന്ത്യയില്‍

ഇന്ത്യയില്‍

ഇന്ത്യയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 6654 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികള്‍ 1,25000 കടന്നിരിക്കുകയാണ്. ഇന്ത്യയില്‍ 3720 പേരാണ് ഇതുവരേയും കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 137 പേരാണ് രാജ്യത്ത് മരണപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. രാജ്യത്തെ മൂന്നിലൊന്ന് രോഗികളും മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗികളുടെ 47000 കടന്നു. 47910 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 2608 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അറുപത് പേര്‍ക്ക് ജിവന്‍ നഷ്ടപ്പെടുകയും ചെയ്തു.

 തമിഴ്‌നാട്

തമിഴ്‌നാട്

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രക്ക് തൊട്ട് പിന്നാലെയാണ് തമിഴ്‌നാട്. 710 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 15512 ആയി. അഞ്ച് പേരാണ് രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. നിലവില്‍ 7915 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവിടെ 103 പേര്‍ ഇതുവരേയും കൊവിഡ് ബാധിച്ച് മരണപ്പെട്ടുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

ദില്ലി

ദില്ലി

മഹാരാഷ്ട്രക്കും തമിഴ്‌നാടിനും പിന്നാലെ ഗുജറാത്തിലും ദില്ലിയിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍ 13268 പേര്‍ക്കും
ദില്ലിയില്‍ 12910 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകിച്ചിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ 24 ണണിക്കൂറിനിടെ 1,15,364 സാമ്പിളുകളാണ് പരിശോധിച്ചത്.

54 ലക്ഷത്തിലേക്ക്

54 ലക്ഷത്തിലേക്ക്

ആഗോള തലത്തിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടായിരിക്കുന്നത്. രോഗിളുടെ എണ്ണം 54 ലക്ഷത്തിലേക്കെത്തുകയാണ്. 24 മണിക്കൂറിനിടെ 4183 പേരാണ് മരണപ്പെട്ടത്. അമേരിക്കയില്‍ മാത്രം 1036 പേര്‍ കൂടിയാണ് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ ഒരു ലക്ഷത്തിലേക്ക് എത്തി. ബ്രസീലില്‍ 965 പേരാണ് മരണപ്പെട്ടത്. ആകെ മരണം 22, 013 ആയി.

കൂടുതല്‍ ജാഗ്രത

കൂടുതല്‍ ജാഗ്രത

രാജ്യത്തെ കൊവിഡ് സ്ഥിതി കൂടുതല്‍ തീവ്രമാകുമെന്ന ആശങ്ക ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. അടുത്ത രണ്ട് മാസം കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കൂടുതല്‍ ആശുപത്രികള്‍ സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം വെന്റിലേഖറ്ററുകളുടേയും കിടക്കകളുടേയും എണ്ണം കൂട്ടണമെന്നും മന്താലയം നിര്‍ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+