Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് കൊവിഡ് ഭീഷണി; പ്രതിദിന കേസുകൾ 3 ലക്ഷം കടന്നു; ജാഗ്രത കുറവോ?

രാജ്യത്ത് കൊവിഡ് ഭീഷണി; പ്രതിദിന കേസുകൾ 3 ലക്ഷം കടന്നു; ജാഗ്രത കുറവോ?

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേർക്ക് കൂടി രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കേസുകളിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയത്. കേന്ദ്ര ആരോഗ്യ കുടുംബ മന്ത്രാലയം നൽകിയ കണക്കുകൾ പ്രകാരമാണ് ഈ റിപ്പോർട്ട്. ഇത് മഹാമാരിയുടെ മൂന്നാമത്തെ തരംഗത്തെ ഉയർത്തുന്നതായി വ്യക്തമാക്കുന്നു.

രാജ്യത്ത് രോഗം ബാധിച്ച് 491 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 19,24,051 ആണ്. അതേസമയം, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.41% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,23,990 രോഗികൾ കൂടി രോഗമുക്തി നേടി. ഇതോടെ, രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,58,07,029 ആയി ഉയർന്നു.

covid

Recommended Video

cmsvideo
    How To Do Self Testing Of COVID | Oneindia Malayalam

    എന്നാൽ, രാജ്യത്ത് ഒമൈക്രോൺ രോഗബാധയുടെ എണ്ണം 9,287 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തേക്കാൾ 3.63% കുത്തനെയുളള വർദ്ധനവാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ഇതുവരെ 158.96 കോടിയിലധികം 1,58,96,34,485 കോവിഡ് വാക്സിൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 12.72 കോടിയിലധികം വാക്‌സിൻ ഡോസുകൾ ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

    അതേസമയം, 15 മുതൽ 18 വയസ് പ്രായമുള്ള കുട്ടികൾക്ക് നൽകുന്ന കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വീഡിയോ രീതിയിൽ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, വീഡിയോയിലെ അവകാശവാദങ്ങൾ കേന്ദ്ര സർക്കാർ നിരസിച്ചിരുന്നു. "കുട്ടികളിലെ കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട വീഡിയോയിൽ നിരവധി വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കപ്പെടുന്നു.

    രാജ്യത്ത് നൽകുന്ന എല്ലാ വാക്സിനുകളും സുരക്ഷിതമാണ്. കുട്ടികളിൽ നൽകുന്ന വാക്സിനുകൾ വിദഗ്ധർ ശുപാർശ ചെയ്തിട്ടുണ്ട്," വാക്സിൻ എടുത്ത ശേഷം കുട്ടികൾ മരിക്കുന്നുവെന്ന് ഒരു കൂട്ടം ആളുകൾ അവകാശപ്പെടുന്ന വീഡിയോയാണിത്. സർക്കാർ നയങ്ങൾ/പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ തടയുന്നതിനുള്ള ഒരു ഹാൻഡിലായ പിബിഐ ഫാക്റ്റ് ചെക്ക്, ട്വിറ്ററിൽ പറഞ്ഞു.

    അതേസമയം, കേരളത്തിലും കർണാടകയിലും കൊവിഡ് സ്ഥിതി രൂക്ഷമാകുകയാണ്. രോഗ വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം ചേരും. യോഗത്തിൽ കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകും. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് അവലോകന യോഗം ചേരുന്നത്. സംസ്ഥാനത്തെ കോളേജുകൾ അടച്ചിടും എന്നാണ് സൂചന. വിവാഹത്തിനും മരണത്തിനും 50 പേർ എന്നത് കുറച്ചേക്കും. വാരാന്ത്യ ലോക്ക്ഡൗൺ, കർഫ്യൂ എന്നിവ ഏർപ്പെടുത്തുന്നതും സർക്കാറിൻറെ പരിഗണനയിലാണ്. പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം നിയന്ത്രിക്കാനുള്ള തീരുമാനങ്ങൾ അടക്കം ഇന്നത്തെ യോഗത്തിൽ ഉണ്ടാകും.

    ഹോട്ടലുകളിലും ബാറുകളിലും പാഴ്സൽ സൗകര്യം മാത്രം ഏർപ്പെടുത്തുന്ന തരത്തിലേക്ക് ചുരുക്കും. ഉത്സവങ്ങളും പള്ളിയിലെ പെരുന്നാൾ തുടങ്ങിയവ ആചാര പ്രകാരം മാത്രമായി നടത്തേണ്ടി വരും. ആഘോഷങ്ങൾ അനുവദിക്കില്ല. സിനിമാ തിയേറ്റർ അടച്ചിടും. വിനോദ സഞ്ചാരങ്ങളും അടയ്ക്കും എന്നാണ് സൂചന. അതേ സമയം, നേരത്തെ നടപ്പിലാക്കിയിരുന്ന രീതിയിൽ ബസ്സുകളിൽ നിയന്ത്രണം കൊണ്ടു വരും.

    അതേ സമയം, കർണാടകയിൽ കോവിഡ് രോഗികളുടെ പരിശോധനയ്ക്കും ഹോം ഐസൊലേഷനുമുള്ള പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. കേന്ദ്ര സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഒരു പുതിയ ഉത്തരവ് അനുസരിച്ച്, രോഗ ലക്ഷണങ്ങളുള്ള എല്ലാ ആളുകളും റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് വിധേയരാകേണ്ടതുണ്ട്.

    കൂടാതെ പരിശോധന നെഗറ്റീവ് ഫലം കാണിക്കുകയാണെങ്കിൽ, ഐസിഎംആർ പ്രോട്ടോക്കോളുകൾ പ്രകാരം ഒരു ആർടിപിസിആർ പിന്തുടരണം. എന്നാൽ, കോവിഡ് രോഗികളുടെ എല്ലാ പ്രാഥമിക സമ്പർക്കം വഴി രോഗ ലക്ഷണം ഉണ്ടായാൽ പ്രായം കണക്കാക്കാതെ തന്നെ വൈറസ് പരിശോധന നടത്തണം. പരിശോധന നടത്തി പോസിറ്റീവ് ആയാൽ പരിശോധിച്ചവർ വീട്ടിൽ നിരീക്ഷണത്തിൽ വിധേയനാകേണ്ടിവരും.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+