കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് കൊറോണ വൈറസ് ബാധിതര്‍ 42.56 ലക്ഷം; മരണസംഖ്യ മൂന്ന് ലക്ഷത്തോട് അടുക്കുന്നു

  • By News Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ഇതുവരേയും 42,56,991 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 15 ലക്ഷം പേര്‍ കൊറോണ വിമുക്തി നേടി. ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണ സംഖ്യ മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്.

ഇതുവരേയും 2.91 ലക്ഷം പേരാണ് മണപ്പെട്ടിരിക്കുന്നത്. 24.47 ലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 46340 പേരുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.യൂഎസിലാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ളത്. അടുത്ത രാജ്യം റഷ്യയാണ്.

corona

ഏപ്രില്‍ അവസാനത്തോട് കൂടിയായിരുന്നു റഷ്യയില്‍ കെറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചത്. യുഎസ്സില്‍ 13.69 ലക്ഷം പേര്‍ക്കും റഷ്യയില്‍ 2.32 ലക്ഷം പേര്‍ക്കും സ്‌പെയിനില്‍ 2.28 ലക്ഷം, ബ്രിട്ടണില്‍ 2.28 ലക്ഷം, ഇറ്റലിയില്‍ 2.21 ലക്ഷം, ഫ്രാന്‍സില്‍ 1.78 ലക്ഷം പേര്‍ക്കുമാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്.

യുഎസ്സില്‍ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 83425 ആണ്. രോഗിബാധിതരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയിലെ മരണ നിരക്ക് കുറവാണ്. റഷ്യയില്‍ ഇതുവരേയും കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് 2116 പേരാണ് മരണപ്പെട്ടത്. മരണ നിരക്കില്‍ രണ്ടാമ സ്ഥാനത്ത് നില്‍ക്കുന്നത് സ്‌പെയിനാണ്. ഇവിടെ 26920 പേര്‍ മരണപ്പെട്ടു.

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുറവാണ്. ഇവിടെ 70756 പേര്‍ക്കാണ് ഇതുവരേയും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 46008 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. 22454 പേരും രോഗമുക്തി നേടി ആശുപത്രി വിട്ടുവെന്നത് ആശ്വസിക്കാവുന്നതാണ്. രാജ്യത്ത് ഇതുവരേയും 2293 പേരാണ് മരണപ്പെട്ടത്. അനുദിനം ഇന്ത്യയില്‍ കൊറോണ വൈറസ് രോഗമുക്തി നേടുന്നവരുടെ നിരക്ക് വര്‍ധിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ആഗോള തലത്തില്‍ കൊറോണ വൈറസ് രോഗത്തെതുടര്‍ന്നുള്ള മരണനിരക്ക് 7.75 ശഥമാനത്തിലെത്തി നമില്‍ക്കുമ്പോള്‍ രാജ്യത്ത് ഇത് 3.2 ശതമാനത്തില്‍ തുടരുന്നത് ആശ്വസിക്കാവുന്ന കാര്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 70000 കടന്നു | Oneindia Malayalam

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ ചൊവ്വാഴ്ച്ച 1026 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 24427 ആയി. മഹാരാഷ്ട്രയില്‍ മുംബൈയിലാണ് ഭൂരിഭാഗം കേസുകളും. ഇവിടെ 14947 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സ്റ്റൈലില്‍ പൊളിച്ചെഴുത്തുമായി രാഹുല്‍, 2 നിര്‍ദേശം, ആ പദ്ധതി തിരിച്ചെത്തും, മാസ്റ്റര്‍ സ്‌ട്രോക്ക്സ്റ്റൈലില്‍ പൊളിച്ചെഴുത്തുമായി രാഹുല്‍, 2 നിര്‍ദേശം, ആ പദ്ധതി തിരിച്ചെത്തും, മാസ്റ്റര്‍ സ്‌ട്രോക്ക്

ഇടവും വലവും വില്ലന്‍മാര്‍, ഗതികിട്ടാതെ നിതീഷ്, ബീഹാറില്‍ മുഖ്യമന്ത്രി മാറും, ഗെയിമുമായി കോണ്‍ഗ്രസ്!!ഇടവും വലവും വില്ലന്‍മാര്‍, ഗതികിട്ടാതെ നിതീഷ്, ബീഹാറില്‍ മുഖ്യമന്ത്രി മാറും, ഗെയിമുമായി കോണ്‍ഗ്രസ്!!

English summary
Covid-19 Cases in the world reaches 42.56 lakhs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X