തമിഴ്‌നാട്ടില്‍ ആശങ്ക; കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഒറ്റ ദിവസം 776 കേസുകള്‍
ചെന്നൈ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടയിലും തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. ഇന്ന് മാത്രം സംസ്ഥാനത്ത് 776 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 7 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതുവരേയും സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 94 പേരാണ് മരണപ്പെട്ടത്.
തമിഴ്‌നാട്ടില്‍ ചെന്നൈയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം 567 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 12448 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

നിലവില്‍ രാജ്യത്ത് ഏറ്റവും കൊവിഡ് ബാധിതരില്‍ രണ്ടാം സ്ഥാനത്താണ് തമിഴ്‌നാട്. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയാണ്. രാജ്യത്തെ കൊവിഡ് ബാധിതരില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. 37136 േേപര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയലെ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
തമിഴ്‌നാട്ടില്‍ ചെന്നൈയില്‍ ഇന്ന് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതില്‍ ഒരാള്‍ കേരളത്തില്‍ നിന്നും തിരിച്ചെത്തിയതാണ്. രണ്ട് പേര്‍ ദില്ലിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗവും സംസ്ഥാനത്ത് എത്തിയതാണ്. രാജധാനി എക്‌സ്പ്രസിലാണ് ഇവര്‍ ദില്ലിയില്‍ നിന്നും എത്തിയത്. തമിഴ്‌നാട്ടില്‍ ചെന്നൈക്ക് പുറമേ തേനി, തെങ്കാശി അതിര്‍ത്തിയിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്.
കേരളത്തിലും ആശങ്ക പരത്തി കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്, കേരളത്തില്‍ ഇന്ന് 24 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് 2 പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ 177 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 510 പേര്‍ രോഗമുക്തരായിട്ടുണ്ട്.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നിരിക്കുകയാണ്. നിലവില്‍ 1,12,359 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 5609 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം കൊണ്ട് 132 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതൊടെ രാജ്യത്തെ ആ െമരണസംഖ്യ 3435 ആയി. നിലവില്‍ രാജ്യത്ത് 63624 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 45299 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.












Click it and Unblock the Notifications