കരണ്‍ ജോഹറിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത 50 പേര്‍ക്ക് കൊവിഡ്; പുറത്തുപറയാതെ താരങ്ങള്‍
മുംബൈ: കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം ഷാരൂഖ് ഖാന് കൊവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇതേ തുടര്‍ന്ന് താരം ഇപ്പോള്‍ സ്വയം നിരീക്ഷണത്തിലാണെന്നാണ് വിവരം. ഷാരൂഖ് ഖാന്റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. എന്നാല്‍ നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത 50 ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകളാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്.

രണ്ടാഴ്ച മുമ്പാണ് കരണ്‍ ജോഹറിന്റെ പിറന്നാള്‍ ആഘോഷം മുംബൈയില്‍ വച്ച് നടന്നത്. യാ,് രാജ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു ആഘോഷം. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, ഹൃത്വിക് റോഷന്‍, രവീണ ഠണ്ടന്‍, മാധുരി ധിക്ഷിത് തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ അതിഥികളായി എത്തിയിരുന്നു.

ഷാരൂഖിനെ കൂടാതെ, കത്രീന കൈഫ്, വിക്കി കൗശല്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവര്‍ക്കും കൊവിഡ് ബാധിച്ചിരുന്നു. എന്നാല്‍ ഇവരെ കൂടാതെ ഒട്ടേറെ പേര്‍ കൊവിഡ് ബാധിച്ച് ക്വാറന്റീനിലാണെന്ന വിവരമാണ് പുറത്തുവരുന്നത്. പാര്‍ട്ടിയില്‍ പങ്കെടുക്കാത്ത കാര്‍ത്തിക് ആര്യനും കൊവിഡ് ബാധിച്ചിട്ടുണ്ട്.

വിരുന്നില്‍ പങ്കെടുത്തവരുമായി കാര്‍ത്തിക് സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിറന്നാള്‍ ആഘോഷത്തിന് ശേഷം സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി അടുത്ത സുഹൃത്തുക്കള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്, എന്നിരുന്നാലും അവര്‍ പോസിറ്റീവ് ആണെന്ന് അവര്‍ വെളിപ്പെടുത്തുന്നില്ല.

പാര്‍ട്ടിയില്‍ പങ്കെടുത്ത 50 ഓളം അതിഥികളുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ പോസിറ്റീവാണെന്നാണ് സൂചന. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ കരണ്‍ ജോഹറിന്റെ പിറന്നാള്‍ പാര്‍ട്ടി ഒരു കൊവിഡ് ഹോട്ട്‌സ്‌പോട്ടായി മാറും. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കാനുള്ള സാധ്യതയും പുറത്തുവരുന്നുണ്ട്.

അതേസമയം, മുംബൈയില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്. 961 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 917 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ്. 44 പേരാണ് ഞായറാഴ്ച ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഒരാളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 19,569 ലേക്ക് ഉയര്‍ന്നു. 4880 പേരാണ് നഗരത്തില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗം ഇതേ രീതിയില്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ മാസ്‌ക് അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കുമെന്നാണ് സൂചന.












Click it and Unblock the Notifications