Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയിലെ മെഡിക്കല്‍ കോളേജില്‍ 66 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്; ഹോസ്റ്റല്‍ അടച്ചുപൂട്ടി

ബംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡിലെ ഒരു മെഡിക്കല്‍ കോളേജിലെ 66 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. റസിഡന്‍ഷ്യല്‍ കോളജായ ധാര്‍വാഡിലെ എസ്ഡിഎം മെഡിക്കല്‍ കോളജില്‍ 400 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് ജില്ലാ അധികൃതര്‍ പറയുന്നത്. ഇതുവരെ 300 വിദ്യാര്‍ത്ഥികളെ പരിശോധനയ്ക്ക് വിധേയമാക്കി, ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കൂടുതല്‍ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ നിതേഷ് പാട്ടീല്‍ അറിയിച്ചു.

1

കൂടാതെ 3,000 ത്തോളം ജീവനക്കാരും പരിശോധനയ്ക്ക് വിധേയരാകും. പോസിറ്റീവ് ആയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് ഹോസ്റ്റലില്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോളേജ് ഹോസ്റ്റല്‍ സീല്‍ ചെയ്തിരിക്കുകയാണ്. ക്വാറന്റീനില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണവും ആരോഗ്യ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

2

എല്ലാ സൗകര്യങ്ങളും ഹോസ്റ്റലിനുള്ളില്‍ നിന്ന് തന്നെ ലഭിക്കുന്നതിനാല്‍ അവര്‍ക്ക് ആര്‍ക്കും പുറത്തേക്ക് പോകേണ്ടി വരില്ലെന്ന് കളക്ടര്‍ അറിയിച്ചു. ഫലം കാത്തിരിക്കുന്നവരെയും ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കോളജില്‍ രോഗം പടര്‍ന്നുപിടിച്ചതായും കളക്ടര്‍ പറഞ്ഞു. രോഗം കൂടുതല്‍ പകരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ഒരു പരിപാടിയാണ് കൊവിഡ് അണുബാധ പടരാന്‍ കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

3

രോഗബാധിതരായ വിദ്യാര്‍ത്ഥികളുടെ പ്രൈമറി, സെക്കന്ററി കോണ്‍ടാക്റ്റുകളുടെ പരിശോധനയും ജില്ലാ ഉദ്യോഗസ്ഥര്‍ ആരംഭിക്കും. ജില്ലാ കളക്ടര്‍ പാട്ടീല്‍ പറയുന്നതനുസരിച്ച്, മെഡിക്കല്‍ കോളേജിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകളും നല്‍കിയിട്ടുണ്ട്. പോസിറ്റീവായ വിദ്യാര്‍ത്ഥികളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും അവരില്‍ ആരും ഗുരുതരമല്ല. കോളേജിലെ എല്ലാ മെഡിക്കല്‍ വിഭാഗങ്ങളും ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ചിലര്‍ക്ക് ചുമയും പനിയും ഉണ്ട്, എന്നാല്‍ പലര്‍ക്കും രോഗലക്ഷണമില്ല.

4

ഒട്ടുമിക്ക ഫാക്കല്‍റ്റികളും വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട്. അവരില്‍ ആരെങ്കിലും വാക്‌സിന്‍ എടുത്തിട്ടില്ലെങ്കില്‍, അവര്‍ ഇന്ന് കുത്തിവയ്പ്പ് നടത്തിയെന്ന് ഞങ്ങള്‍ ഉറപ്പാക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. ഡെന്റല്‍, ആയുഷ്, നഴ്സിംഗ്, അലൈഡ് ഹെല്‍ത്ത് കെയര്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വാക്സിന്‍ ഒരു ഡോസെങ്കിലും എടുത്ത വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി തുറക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഈ വര്‍ഷം ജൂണില്‍ പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+