• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യയില്‍ 60 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 82,170 പേര്‍ക്ക് കൊവിഡ്; 1039 മരണം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കുത്തനെ ഉയരുകയാണ്. ഇതുവരേയും രാജ്യത്ത് കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആകെ കൊവിഡ് രോഗികളുടെ എണ്ണം 60 ലക്ഷം കടന്നത്.

60,74,703 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചത്. 1039 പേര്‍ കൊവിഡിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടു. 95,542 പേരാണ് ഇതുവരേയും ഇന്ത്യയില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചത്.

50,16,520 പേര്‍ ഇതിനകം കൊവിഡ് മുക്തരായിട്ടുണ്ട്. രാജ്യത്ത് 82.58 ആണ് കൊവിഡ് മുക്തി നിരക്ക്.

സെപ്തംബര്‍ 2 മുതലാണ് രാജ്യത്ത് കൊവിഡ് മൂലമുള്ള പ്രതിദിന മരണം 1000 ത്തിന് മുകളില്‍ ഉയരുന്നത്. 1.57 ആണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്.9.62 ലക്ഷം പേര്‍ നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഞായറാഴ്ച്ച മാത്രം 18056 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതര്‍ 13,39,232 ആയി. 380 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. 13,565 പേര്‍ കഴിഞ്ഞ ദിവസം കൊവിഡ് മുക്തരായതോടെ 10,30,015 പേരാണ് സംസ്ഥാനത്ത് ഇതുവരേയും കൊവിഡ് മുക്തി നേടിയത്.

മഹാരാഷ്ട്രക്ക് പുറമേ കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, എന്നിവിടങ്ങളില്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുമായി 47,758 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് രാജ്യത്തെ ആകെ കൊവിഡ് നിരക്കിന്റെ 58 ശതമാനമാണ്. കേരളത്തില്‍ തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി 7000 ത്തിന് മുകളിലാണ് കൊവിഡ് ബാധിതര്‍.

cmsvideo
    Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam

    ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ അമേരിക്കയിലാണ്. ലോകത്ത് 3.3 കോടി പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

    'എൻറെ മക്കളെ കൊന്നതാണ്';ഇതാണോ നിങ്ങളുടെ നമ്പർ 1?, ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ എംകെ മുനീർ'എൻറെ മക്കളെ കൊന്നതാണ്';ഇതാണോ നിങ്ങളുടെ നമ്പർ 1?, ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ എംകെ മുനീർ

    റാണു മണ്ഡലിന്റെ ഇന്നത്തെ അവസ്ഥ ദയനീയം; മനോഹര ശബ്ദത്തിലൂടെ മനം കവര്‍ന്ന ഗായികറാണു മണ്ഡലിന്റെ ഇന്നത്തെ അവസ്ഥ ദയനീയം; മനോഹര ശബ്ദത്തിലൂടെ മനം കവര്‍ന്ന ഗായിക

    English summary
    ഇന്ത്യയില്‍ 60 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 82,170 പേര്‍ക്ക് കൊവിഡ്; 1039 മരണം
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X