കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ബാധിതര്‍ കുത്തനെ ഉയരുന്നു; 24 മണിക്കൂറില്‍ 64399 രോഗികള്‍; ആകെ രോഗികള്‍ 21 ലക്ഷം കടന്നു

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ്-19 വൈറസ് ബാധിതര്‍ കുത്തനെ ഉയരുന്നു. ഇന്നും 60000 ത്തിന് മുകളില്‍ കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് മൂന്നാമത്തെ ദിനമാണ് 6000ത്തില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 64399 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യം അതിരൂക്ഷമായ കൊവിഡ് പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്.

ആശ്രിതര്‍ക്ക് 75 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ, തകര്‍ന്ന വിമാനത്തിന് 375 കോടിയുടെ ഇന്‍ഷൂറന്‍സ്ആശ്രിതര്‍ക്ക് 75 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ, തകര്‍ന്ന വിമാനത്തിന് 375 കോടിയുടെ ഇന്‍ഷൂറന്‍സ്

 64399 പേര്‍ക്ക് കൊവിഡ്

64399 പേര്‍ക്ക് കൊവിഡ്

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 64399 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 21 ലക്ഷം കവിഞ്ഞു. ഇതില്‍ 14.8 ലക്ഷം പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 861 പേരാണ് കൊവിഡ് രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43379 ആയി.

ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഇന്ത്യയില്‍ 2153011 പേര്‍ക്കാണ് ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 628747 പേര്‍ നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരാണ്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. ഇവിടെ മുപ്പത് ലക്ഷം കൊവിഡ് ബാധിതരാണുള്ളത്.

റഷ്യയേക്കാള്‍ 12 ലക്ഷം അധികം

റഷ്യയേക്കാള്‍ 12 ലക്ഷം അധികം

ഇന്ത്യക്ക് പിറകില്‍ റഷ്യയാണ്. എന്നാല്‍ റഷ്യയേക്കാള്‍ 12 ലക്ഷം അധികം കൊവിഡ് രോഗികളാണ് ഇന്ത്യയിലുള്ളത്. ലോകത്താകമാനം രണ്ട് കോടിക്കടുക്ക് ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 19803005 പേര്‍ക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. 729568 പേര്‍ കൊവിഡിനെ തുടര്‍ന്ന് ലോകത്താകമാനം മരണപ്പെട്ടിട്ടുണ്ട്.

രോഗമുക്തി നിരക്ക്

രോഗമുക്തി നിരക്ക്

68.32 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. ഐസിഎംആര്‍ പുറത്ത് വിടുന്ന കണക്കനുസരിച്ച ഇന്ത്യയില്‍ ഓഗസ്റ്റ് 8 ന് 719364 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരേയും രാജ്യത്ത് 2.41 കോടിയിലധികം സാമ്പിളുകള്‍ പരീക്ഷിക്കുകയും ചെയ്തു.
ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ ശനിയാഴ്ച്ചക്കകം 5 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടെ 147355 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ശനിയാഴ്ച്ച മാത്രം സംസ്ഥാനത്ത് 12822 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 275 പേരാണ് ശനിയാഴ്ച്ച കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

മുംബൈ

മുംബൈ

മഹാരാഷ്ട്രയിലെ മുംബൈയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1304 കൊവിഡ് കേസുകളാണ്. 58 പേര്‍ മരണപ്പെടുകയും ചെയ്തു. മുംബൈയില്‍ മാത്രം ഇതുവരേയും 122316 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ 6751 പേര്‍ മരണപ്പെടുകയും ചെയ്തു. പൂനെയില്‍ 1457 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

English summary
covid-19 confirmed cases in india crossed 21 lakh; 64399 cases confirmed within 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X